കോഴിക്കോട്: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ആരോഗ്യ വകുപ്പ് അവധി നൽകി. നിപ ബാധിച്ച് ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടു പേർ മരിച്ച സാഹചര്യത്തിലാണ് അവധി നൽകിയത്. ഒരാഴ്ചത്തേക്കാണ് അവധി. എന്നാൽ ഒ.പി പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിങ് ജീവനക്കാരോടുമാണ് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. ഡോക്ടർ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അവധി നൽകിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മരിച്ച റസിന് ബാലുശ്ശേരി ആശുപത്രിയിൽ നിന്നായിരുന്നു നിപ ബാധിച്ചത്. നിപ ബാധിച്ച് മരിച്ച കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മായിലിെന ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ ചികിത്സ തേടിയിരുന്നു. ഇതുവരെ സ്രവ പരിശോധനയിൽ 18 പേർക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രികളിൽ നിന്ന് രോഗം പലരിലേക്കും പകരുന്നുണ്ടെന്ന് വ്യക്തമായതിനാൽ മേയ് അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മെഡിക്കൽ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്കാൻ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതൽ ഒമ്പതുവരെയും 18, 19 തീയതികളിൽ ഉച്ച രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവർ സ്റ്റേറ്റ് നിപ സെല്ലിൽ വിളിച്ചറിയിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 0495 -2381000 എന്ന ഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
അതേസമയം, നിപക്ക് ആസ്ട്രേലിയയിൽ നിന്ന് ഹ്യൂമന്‍ മോണോക്ളോണല്‍ ആൻറിബോഡിയെന്ന പുതിയ മരുന്ന് ഇന്ന് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.