Representational Image

നിപ: കുട്ടിയുടെ അമ്മയുടെ പനി കുറയുന്നു, ആർക്കും ഗുരുതര ലക്ഷണമില്ലെന്ന് മന്ത്രി

കോഴിക്കോട്: നിപ രോഗലക്ഷണത്തോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന 11 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആർക്കും ഗുരുതര സാഹചര്യമില്ല. മരിച്ച കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു.

251 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 38 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. എട്ട് പേരുടെ സാമ്പിൾ പരിശോധനക്ക് പുണെയിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയാനാകും.

സമ്പർക്കപ്പട്ടികയിലെ 129 പേർ ആരോഗ്യപ്രവർത്തകരാണ്. ആകെ 54 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്. ഇവരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു.


Tags:    
News Summary - Nipah Everyones health is stable says minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.