തൃശൂർ: നിപ വൈറസിനെ കുറിച്ച് പൊതുജനത്തോടും മാധ്യമങ്ങളോടും ഒന്നും പറയരുെതന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം. വൈറസ് വിവരങ്ങൾ ചോദിച്ച് വിവിധ ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ആരോടും ഒന്നും പറയരുതെന്ന് കർശന നിർദേശമുണ്ടെന്നായിരുന്നു മറുപടി. ജില്ല ആരോഗ്യ ഉേദ്യാഗസ്ഥൻ മുഖേന മാത്രമെ വിവരം നൽകാൻ പാടുള്ളൂവെന്നാണ് നിർദേശം.
ജില്ലാതലത്തിൽ ഡോക്ടർമാരുടെ അടക്കം യോഗം ബുധനാഴ്ച നടന്നിരുന്നു. ഇതുസംബന്ധിച്ച വാർത്ത മാത്രമല്ല സംശയം ദൂരീകരിക്കുന്നതിനായി വിളിക്കുന്ന സാധാരണക്കാർക്ക് പോലും വിവരം കിട്ടുന്നില്ല. പൊതുജനത്തിന് വിവരം നൽകുന്നതിന് ഇൻഫേർമേഷൻ വകുപ്പിനെ സമീപിക്കാനാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ച മറുപടി. മാത്രമല്ല രോഗ വിവരം വിശദീകരിക്കുന്നതിനും മറ്റുമായി ജില്ല ആരോഗ്യഒാഫിസർ നടത്താനിരുന്ന വാർത്തസമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു.
രോഗവും വൈറസും സംബന്ധിച്ച് വികല വാർത്തകൾ വരാതിരിക്കുന്നതിനാണ് നടപടി എന്നാണ് ഒൗദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.