ചാത്തമംഗലം: എൻ.ഐ.ടിയും ഹാർട്ട് ഫുൾനെസ് എജുക്കേഷൻ ട്രസ്റ്റും ധാരണപത്രം ഒപ്പുവെച്ചു. മൂല്യങ്ങൾ, ആന്തരിക വികസനം, സമഗ്രമായ വിദ്യാഭ്യാസം എന്നിവയെ പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കുന്നതിന് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന് ധാരണപത്രം രൂപംനൽകും. സഹകരണത്തിന്റെ ഭാഗമായി എൻ.ഐ.ടിയിൽ ഒരു ഹാർട്ട്ഫുൾനെസ് ക്ലബ് രൂപവത്കരിക്കും. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത എച്ച്.ഇ.ടി വിശ്രമം, ധ്യാനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിവിധ വെൽനസ് പ്രോഗ്രാമുകളിൽ ശ്രദ്ധചെലുത്തുന്ന സ്ഥാപനമാണ്. അധ്യാപകർക്കും അനധ്യാപകർക്കും ഹാർട്ട്ഫുൾനെസ് പാഠ്യപദ്ധതിയെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശീലനം നൽകും. വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പുകൾ, നേതൃത്വ ശിൽപശാലകൾ, അധ്യാപകർ, അനധ്യാപകർ, എൻ.ഐ.ടി.സി സമൂഹം എന്നിവർക്കുവേണ്ടിയുള്ള മെഡിറ്റേഷൻ പരിശീലനം എന്നിവയും ഇതിൽ ഉൾപ്പെടും. എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണയും ഹാർട്ട് ഫുൾനെസ് എജുക്കേഷൻ ട്രസ്റ്റ് പ്രതിനിധ നിതിൻ നിർമലുമാണ് ധാരണപത്രം ഒപ്പുവെച്ചത്.
ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് അസി. പ്രഫസർ ഡോ. ദീപ്തി ബെണ്ടിയും സന്നിഹിതയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.