സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് സംസ്ഥാന സർക്കാറിനെ രക്ഷപ്പെടുത്താൻ ഒരു വഴിയേ കെ.ഡി. പ്രസേനൻ കാണുന്നുള്ളൂ. അത് നുണക്ക് നികുതി ഏർപ്പെടുത്തലാണ്. പ്രതിപക്ഷം ഒരുദിവസം പറയുന്ന നുണക്ക് കിട്ടുന്ന നികുതി മതിയെത്രേ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ. 'ഡ്യൂട്ടി ഫോർ ൈല' എന്ന ഹെഡിൽ അത് ബജറ്റിൽ ഉൾപ്പെടുത്താം. ബി.ജെ.പിയുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന പ്രതിപക്ഷ നുണ കേട്ട് യു. പ്രതിഭക്ക് ഒറ്റദിവസംകൊണ്ട് ശരീരഭാരത്തിൽ 15 കിലോഗ്രാമാണ് കുറഞ്ഞത്!.
ചരക്ക് സേവനനികുതി, കാർഷികാദായ നികുതി, വിൽപന നികുതി, ഭൂനികുതി, ഭവന നിർമാണം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവക്കുള്ള ധനാഭ്യർഥന ചർച്ചയായിരുന്നു, രംഗം. വില്ലേജ് ഒാഫിസുകൾവരെ സ്മാർട്ടാക്കിയ സർക്കാറിനെ ഇ.കെ. വിജയൻ അഭിനന്ദിച്ചപ്പോൾ ജനങ്ങൾക്ക് ഇനിയും കിട്ടാത്ത പ്രളയദുരിതാശ്വാസത്തിെൻറ കണക്കുകളിലേക്ക് മോൻസ് ജോസഫ് കടന്നു.
കരുവന്നൂർ സഹകരണബാങ്കുമായാണ് അൻവർ സാദത്ത് സംസ്ഥാന സർക്കാറിനെ ഉപമിക്കുന്നത്. അഴിമതിക്കായാണ് കിറ്റ് വിതരണം നടത്തുന്നത്. നിയമസഭയിൽ കൈയാങ്കളിയുണ്ടാക്കിയ വി. ശിവൻകുട്ടി മന്ത്രി സ്ഥാനത്ത് തുടരരുതെന്ന സാദത്തിെൻറ അഭിപ്രായത്തിൽ പ്രതിപക്ഷാംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരാണ്. ലീഗിെൻറ കുറുക്കോളി മൊയ്തീനാകെട്ട, ശിവൻകുട്ടിയെ നിയമസഭാംഗത്വത്തിൽനിന്നുകൂടി പുറത്താക്കണമെന്ന പക്ഷക്കാരനാണ്. അദ്ദേഹം നഗ്നനായി സഭയിൽ വരുന്നതായിരുന്നു അന്ന് സഭയിൽ കാണിച്ച ചെയ്തികളെക്കാൾ മാന്യതയെന്ന് മൊയ്തീൻ കരുതുന്നു. ബി.ജെ.പിയും ലീഗും കോൺഗ്രസും തെരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്നെന്ന ആരോപണം മൊയ്തീന് വേദനജനകമായി. ഇടതുമുന്നണിയുമായി ബി.ജെ.പി അന്തർധാരയുണ്ടായിരുന്നെന്ന മൊയ്തീെൻറ സംശയം തീർത്തത് കെ.വി. സുമേഷാണ് - കേരള നിയമസഭയിൽ ആദ്യമായി വന്ന ഒരു ബി.ജെ.പി അംഗത്തെ തുടച്ചുനീക്കിയത് ഇടതുമുന്നണിയല്ലാതെ മറ്റാരാണ്? മുഖ്യമന്ത്രിയെ ഭയമില്ലെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നത് യഥാർഥത്തിൽ ഭയമുള്ളതുകൊണ്ടാണെന്നും സുമേഷ് കരുതുന്നു.
അടിയന്തരപ്രമേയ അവതാരകരോടെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് ഒരു പുച്ഛരസമോ? പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇറങ്ങിപ്പോക്കുവേളയിലാണ് സംശയം ഉയർന്നത്. 'മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനെപോലും അപമാനിച്ചു' എന്ന സതീശെൻറ ആരോപണം കേട്ടിരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. താൻ എവിടെ അപമാനിച്ചെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ സഭാവേദി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ 'അടിയന്തര പ്രമേയ നോട്ടീസ് നൽകുന്നവരോടൊക്കെ എന്തിന് മേക്കിട്ടുകയറുന്നു?' എന്നായി സതീശൻ.
അർജുൻ ആയങ്കിയുടെ സുഹൃത്തായ റമീസിെൻറ മരണത്തിലെ ദുരൂഹതയായിരുന്നു തിരുവഞ്ചൂരിെൻറ അടിയന്തര വിഷയം. സി.പി.എം കേസിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച ആയങ്കിയുടെ അമ്പതംഗ കള്ളക്കടത്ത് സംഘത്തിന് 'കുരുവികൾ' എന്നാണ് പേരെന്ന് തിരുവഞ്ചൂർ. ഏതു കുരുവികളായാലും കുറ്റം ചെയ്താൽ ശിക്ഷ ഉറപ്പാണെന്ന് പിണറായി. ചെഗുവേരയെ കൈയിലും മാറത്തും പച്ചകുത്തിയ ആയങ്കിമാരെ വളർത്തിയപ്പോൾ പുരപ്പുറത്തേക്കാണ് മരം വളർന്നതെന്നത് സി.പി.എം മറന്നുേപായതായി തിരുവഞ്ചൂർ. പുരപ്പുറത്തേക്ക് ഒരു മരവും വളരാൻ അനുവദിക്കില്ലെന്നായി മുഖ്യമന്ത്രി. പൊലീസ് ആസ്ഥാനത്തുനിന്ന് മുൻ ബന്ധങ്ങൾെവച്ച് ചോർത്തുന്ന വിവരങ്ങളെല്ലാം ശരിയല്ലെന്ന് മനസ്സിലാക്കിക്കോളാനും പിണറായിയുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.