തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ കിഫ്ബിക്കെതിരെ പറഞ്ഞത് തെളിയിക്കാൻ സീഡിയുമായി പ്രതിപക്ഷം നിയമസഭയിൽ. സുധാകരെൻറ പ്രസംഗവുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിെൻറ സീഡി കേൾക്കാൻ തയാറാണോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതോടെ ബി.ജെ.പിയുടെ എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനവുമായി രംഗത്തെത്തി.
ഏഷ്യാനെറ്റ് രാജീവ് ചന്ദ്രശേഖറിെൻറ നിയന്ത്രണത്തിലാണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ യു.ഡി.എഫ് അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. രാജീവ് ചന്ദ്രശേഖറിനെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ എന്തിന് ബഹളമുണ്ടാക്കുെന്നന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ഒ. രാജഗോപാലിെൻറ ഒാഫിസ് ആക്രമിച്ച സംഭവം രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുകയും തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല വ്യക്തിപരമായി കുറ്റപ്പെടുത്തുകയും ചെയ്തു. അത് ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിനാണ്. രാജീവ് ചന്ദ്രശേഖറിെൻറ ഉടമസ്ഥതിയിെല ചാനലാണ് ഏഷ്യാനെറ്റ്. ഇവിടെ നടന്ന പലകാര്യങ്ങളിലും എങ്ങനെ വാർത്ത നൽകണമെന്ന് ഏഷ്യാനെറ്റിന് നിർദേശംനൽകിയത് രാജീവ് ചന്ദ്രശേഖറാണ്. മാധ്യമ ധർമം തന്നെ മറന്ന് വാർത്തനൽകുന്ന ഏഷ്യാനെറ്റിനെയാണ് ഉദാഹരിക്കാൻ പ്രതിപക്ഷം തയാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി. ഗോവിന്ദ പിള്ളയുടെ മകനാണ് ഏഷ്യാനെറ്റിെൻറ എഡിറ്ററെന്നും നാട്ടിലെ ഏറ്റവും നിഷ്പക്ഷ മീഡയയാണെന്ന് പരക്കെ അംഗീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഏഷ്യാനെറ്റിനെതിരായ പരാമർശം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എം.ജി. രാധാകൃഷ്ണൻ നല്ല മാധ്യമപ്രവർത്തകനാണെങ്കിലും അദ്ദേഹത്തിന് പരിമിതിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നയപരമായ കാര്യങ്ങൾ ഉടമയാണ് തീരുമാനിക്കുകയെന്നും അദ്ദേഹത്തിെൻറ രാഷ്ട്രീയം നടപ്പാക്കിയിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.