കൊല്ലം: ഇൗ തെരെഞ്ഞടുപ്പിൽ തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് സി.പി.എമ്മിെൻറ സംഘി പ്രചാരണമായിരുെന്നന് ന് എൻ.കെ. പ്രേമചന്ദ്രൻ. സി.പി.എം പ്രചാരണത്തിെൻറ കുന്തമുന തന്നെ ബി.ജെ.പിയാക്കുകയായിരുന്നു. ന്യൂനപക്ഷത്തിനിട യിൽ അശങ്കയുണ്ടാക്കി അവർക്കിടയിൽ എന്നോട് പകയും വിദ്വേഷനും ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. തന്നെ ന്യൂനപക്ഷ വിരു ദ്ധനായി ചിത്രീകരിക്കാൻ മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും എം.എ.എൽമാരും തുടങ്ങി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ വരെ ശ്രമിച്ചു. ഇത് തെൻറ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു.
തന്നെ ആർ.എസ്.എസ് വത്കരിക്കാനും ബി.ജെ.പ ിക്കാരനാക്കി വര്‍ഗീകരിച്ച് ന്യൂനപക്ഷ വിരുദ്ധനാക്കാനും സി.പി.എം ശ്രമിച്ചു. മന്ത്രിമാരും എം.എൽ.എമാരും ഉള്‍പ്പ െടെയുള്ളവര്‍ മുസ്ലിം ജമാഅത്തുകള്‍ സന്ദര്‍ശിച്ചാണ് തനിക്കെതിരേ വര്‍ഗീയവിദ്വേഷം വിളമ്പിയത്. ഈ സ്ഥലങ്ങളിലെ ല്ലാം വോട്ടുകളുടെ നിലവാരം കണ്ടപ്പോള്‍ മാത്രമാണ് ആ വിഷമം മാറിയത്. ജനാധിപത്യ ബോധത്തിന് എതിരായാണ് സി.പി.എം പ്രവര് ത്തിക്കുന്നത്. ഇതിനുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി .എഫ് വോട്ട് വ്യാപകമായി തനിക്ക് ലഭിച്ചെന്ന് പ്രേമചന്ദ്രൻ
കൊല്ലം: എൽ.ഡി.എഫ് വോട്ടുബാങ്കിലുണ്ടായ ചോർച്ച തനിക്ക് അനുകൂലമായെന്നും എൽ.ഡി.എഫ് വോട്ട് വ്യാപകമായി തനിക്ക് ലഭിച്ചതിന് തെളിവാണ് ചടയമംഗലത്തെ വോട്ടിങ് നിലയെന്നും എൻ.കെ. പ്രേമചന്ദ്രൻ. ബി.ജെ.പിക്ക് വോട്ട് കൂടുകയും തെൻറ ഭൂരിപക്ഷം വർധിക്കുകയും ചെയ്തു. ഇതും തെൻറ വിജയത്തിെൻറ തിളക്കം വർധിപ്പിക്കുന്നതായി അദ്ദേഹം കൊല്ലം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.ബി.ജെ.പി സ്ഥാനാർഥിയെ താനാണ് നിർത്തിയതെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എ. ബേബിക്ക് ലഭിച്ച വോട്ട് പോലും കെ.എൻ. ബാലഗോപാലിന് കിട്ടിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഭീകരമായ ഇടിവാണ് എൽ.ഡി.എഫ് വോട്ടിൽ സംഭവിച്ചത്. അപ്പോൾ ചോർന്നത് ആരുടെ വോട്ടാണെന്ന് സ്വയം പരിശോധിക്കണം.
ശബരിമല യുവതീ പ്രവേശന വിധി മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയവത്കരിച്ചത് തെരെഞ്ഞടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായി. സവര്‍ണരും അവര്‍ണരും തമ്മിലെ പ്രശ്‌നങ്ങളാണ് ശബരിമലയിലേതെന്ന് പറഞ്ഞ് വിഷയം ആദ്യം വർഗീയവത്കരിച്ചത് പിണറായിയാണ്. ഇൗ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് ജനം നല്‍കിയത്. ആര്‍.എസ്.പി ഇടതുമുന്നണി വിട്ടതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും കോണ്‍ഗ്രസിനൊപ്പം നിന്നുകൊണ്ടുള്ള ഇടതുചേരിയാണ് ആര്‍.എസ്.പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘പാർലമെൻറ് അംഗമെന്ന നിലയിൽ അർഹതപ്പെട്ട പരിഗണന നൽകണം’
കൊല്ലം: പാർലമെൻറ് അംഗമെന്ന നിലയിൽ അർഹതപ്പെട്ട പരിഗണന നൽകണമെന്നാണ് എൽ.ഡി.എഫിനോട് പറയാനുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും പദവിയല്ല, വികസന പ്രവർത്തനത്തിൽ പാർലമെൻറ് അംഗത്തിെൻറ പങ്കാളിത്തം ഉറപ്പുവരുത്താൻ എൽഡി.എഫ് നേതൃത്വം തയാറാകണം. കഴിഞ്ഞ അഞ്ച് വർഷം നിർഭാഗ്യവശാൽ അതുണ്ടായില്ല. കൊല്ലം നഗരവികസനവുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും തന്നെ വിളിച്ചിട്ടില്ല. റെയിൽവേ വികസനത്തിലടക്കം സ്ഥലത്തെ ലോക്സഭ അംഗത്തെ വിശ്വാസത്തിലെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. ഇനിയെങ്കിലും വിശാലമായ രാഷ്ട്രീയ സമീപനം സ്വീകരിക്കാൻ ഇടതുനേതൃത്വം തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിൽ യു.ഡി.എഫിന് 1,78,295 വോട്ടുകളുടെ മേൽെക്കെ
കൊല്ലം: ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് കണക്കുകൾ പരിശോധിക്കുേമ്പാൾ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ളത് 178295 വോട്ടുകളുടെ അന്തരം. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി മൊത്തം പോൾ ചെയ്ത 15,53,917 വോട്ടുകളിൽ 7,59,722 വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. എൽ.ഡി.എഫിന് 5,81,427 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എക്ക് മൊത്തം 1,93,172 വോട്ടുകളാണ് ജില്ലയിൽ ലഭിച്ചത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മൊത്തം 14,25,466 വോട്ടുകളാണ് പോൾ ചെയ്തിരുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൊത്തം 3,17,172 വോട്ടുകൾ മാത്രമാണ് ജില്ലയിൽ യു.ഡി.എഫിന് നേടാനായത്. എൽ.ഡി.എഫ് അന്ന് 4,93,212 വോട്ടുകളും എൻ.ഡി.എ 1,30,672 വോട്ടുകളും നേടിയിരുന്നു.
ഇത്തവണ കൊല്ലം ലോക്സഭ സീറ്റിൽ മാത്രം മൊത്തം പോൾ ചെയ്ത 9,61,212 (74.36 ശതമാനം പോളിങ്) വോട്ടുകളിൽ 4,99,677 എണ്ണം യു.ഡി.എഫും 3,50,821 എൽ.ഡി.എഫിനും 1,03,339 വോട്ടുകൾ എൻ.ഡി.എക്കും ലഭിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്- 4,08,528, എൽ.ഡി.എഫ് -3,70,879, എൻ.ഡി.എ -58,671 എന്നിങ്ങനെയായിരുന്നു വോട്ട് നില. അന്ന് കേവലം 37,649 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 1,48,856 വോട്ടുകളുടെ വമ്പൻ മാർജിനിലാണ് എൻ.കെ. പ്രേമചന്ദ്രൻ തുടർച്ചയായ രണ്ടാംതവണയും കൊല്ലത്തുനിന്ന് ലോക്സഭയിൽ എത്തുന്നത്.
11 നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ലീഡുമായി യു.ഡി.എഫ്
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചുവപ്പിൽ കുളിച്ച ജില്ലയായിരുന്നു കൊല്ലം. ഒരു സീറ്റ് പോലും കിട്ടാതെ കാഴ്ചക്കാരായ യു.ഡി.എഫ് ഇപ്പോൾ ഉജ്ജ്വലവിജയത്തിെൻറ പാരമ്യത്തിലാണ്. കൊല്ലം പാർലമെൻറ് മണ്ഡലത്തിലെ ഏഴും മാവേലിക്കരയിലെ മൂന്നും ആലപ്പുഴ മണ്ഡലത്തിലെ ഒന്നും നിയമസഭ മണ്ഡലങ്ങൾ ഉൾെപ്പടെ പതിനൊന്നിടത്തും വ്യക്തമായ ലീഡാണ് യു.ഡി.എഫ് സ്ഥാനാർഥികൾ നേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ജില്ലയിലെ 11 മണ്ഡലത്തിലും യു.ഡി.എഫിനാണ് വ്യക്തമായ ലീഡ്. ഇടതു കോട്ടകൾ ഉൾപ്പെടുന്ന കൊല്ലം പാർലമെൻറ് മണ്ഡലത്തിൽ അജയ്യനായാണ് ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചു കയറിയത്. ചവറ, കൊല്ലം നിയമസഭ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ലീഡ് മറികടന്നു.
ചവറയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ. വിജയൻപിള്ള 6189 വോട്ടുകളുടെ ഭൂരിപക്ഷം 27568 ആയി ഉയർത്താൻ പ്രേമചന്ദ്രന് കഴിഞ്ഞു. കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി എം. മുകേഷ് നിയമസഭയിലെത്തിയത് 17611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. പ്രേമചന്ദ്രൻ ലീഡ് 24545 ആയി ഉയർത്തി. ഇരവിപുരത്ത് നിയമസഭയിലേക്ക് എം. നൗഷാദ് നേടിയ 28803 ലീഡ് മറികടക്കാനായില്ലെങ്കിലും 23420 വോട്ടിെൻറ മുൻതൂക്കം യു.ഡി.എഫിനൊപ്പം വന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മണ്ഡലമായ കുണ്ടറയിൽ 24309 വോട്ടിെൻറ ലീഡുണ്ടാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ലീഡ് 30460 ആണ്. ചാത്തന്നൂർ -17032, ചടയമംഗലം -14232, പുനലൂർ -18666 എന്നിങ്ങനെ ഓരോ മണ്ഡലത്തിനും പതിനായിരത്തിന് മുകളിൽ ലീഡ് നേടാൻ പ്രേമചന്ദ്രനായി.
എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫ് വിജയിച്ച ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളിയിലും ലീഡ് യു.ഡി.എഫിനാണ്. ഷാനിമോൾ ഉസ്മാന് 4780 വോട്ടിെൻറ ലീഡാണ് മണ്ഡലത്തിൽ ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ 1759 വോട്ടിനാണ് സി.പി.ഐ സ്ഥാനാർഥി ആർ. രാമചന്ദ്രൻ വിജയിച്ചത്. മാവേലിക്കര മണ്ഡലത്തിലെ കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ലീഡാണ് യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചത്. പത്തനാപുരം -14732, കൊട്ടാരക്കര -2754, കുന്നത്തൂർ -4780 ലീഡിൽ യു.ഡി.എഫിന് മുന്നിലെത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.