മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിെൻറ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നും എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി. സി.പി.എമ്മുമായി എസ്.ഡി.പി.െഎക്ക് 62 തദ്ദേശ സ്ഥാപനങ്ങളിൽ ധാരണയുണ്ടെന്ന കെ.പി.എ മജീദിെൻറ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തനിച്ചാണ് മത്സരിക്കുന്നത്. പാർട്ടിയുടെ വിജയത്തിെൻറ തിളക്കം കുറക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിൽ. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ നിലപാടുകളുമായി എസ്.ഡി.പി.െഎക്ക് വിയോജിപ്പുള്ളതിനാൽ ഇവരുമായി സഹകരിച്ചു പോവാൻ പാർട്ടിക്ക് പ്രയാസമാണ്. ആരാണ് ധാരണ ചർച്ച നടത്തിയതെന്ന് ആരോപണം ഉന്നയിച്ചവർ തന്നെ വ്യക്തമാക്കണം.
സി.പി.എമ്മിന് സമാനമായി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേടുക എന്ന ദുഷ്ടലാക്കാണ് മുസ്ലിം ലീഗും സ്വീകരിക്കുന്നത്. ജനാധിപത്യത്തെ ദുർബലപ്പെുടത്തുന്ന പ്രവർത്തനമാണിത്. കെ.പി.എ മജീദ് പറഞ്ഞ 62 തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങൾ അവർ തന്നെ വ്യക്തമാക്കട്ടെ. അപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാവുന്നതാണ്.
വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് ധാരണയുണ്ടെങ്കിൽ അത് ആണത്തത്തോടെ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അല്ലാതെ അതിനോട് തൂക്കം ഒപ്പിക്കാൻ എസ്.ഡി.പി.ഐ - സി.പി.എം ധാരണയുണ്ടെന്ന് പറയരുത്. തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടത്തിൽ ലീഗ് നടത്തിയ ആരോപണത്തിൽ ദുരൂഹതയുണ്ട്. മുസ്ലിം ലീഗും ആർ.എസ്.എസും തമ്മിലുള്ള ധാരണ പലഭാഗത്തും പുറത്തുവരുന്ന സാഹചര്യത്തിലാണ് ലീഗ് പുതിയ ആരോപണം ഉന്നയിക്കുന്നത്.
സി.പി.എം സ്ഥാനാർഥികളെ പിന്തുണക്കാൻ നിർദേശം നൽകുക എന്നത് തങ്ങളുടെ രാഷ്്ട്രീയത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്. അതേസമയം, നാദാപുരത്ത് ഒരു വാർഡിൽ എൽ.ഡി.എഫ് നിർത്തിയ സ്വതന്ത്ര സ്ഥാനാർഥിയെ എസ്.ഡി.പി.ഐ പിന്തുണക്കുന്നുണ്ട്. സ്ഥാനാർഥി കത്ത് നൽകി പിന്തുണ തേടിയതിെൻറ അടിസ്ഥാനത്തിലാണത്. പാർട്ടിക്ക് അവിടെ സ്വന്തമായി മത്സരിക്കാൻ ശക്തിയില്ല. കൂടാതെ സ്ഥാനാർഥി ഒരു പാർട്ടിയുടെയും ആളെല്ലാത്തതിനാലാണ് പിന്തുണക്കുന്നതെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.