യു.ഡി.എഫിലേക്ക് ഇനി മടക്കമില്ല - കെ.എം മാണി 

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിപ്പോക്ക് ഉണ്ടാകില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന പാർട്ടികളുടെ യോജിപ്പ് ഏറെ അനിവാര്യമാണ്. മുസ്‍ലിം ലീഗുൾപ്പെടെ ഇക്കാര്യത്തിൽ സഹകരിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ് എന്ന നുകത്തിന് കീഴിലായിരുന്നു കേരള കോണ്‍ഗ്രസ് ഇതുവരെ. അതിനാൽ ആ പാർട്ടിയുടെ ദൗർബല്യങ്ങൾ കേരള കോണ്‍ഗ്രസിനെയും ബാധിച്ചു. കേരള കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുമ്പോൾ പരാജയപ്പെട്ട യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് എന്തിന് ചിന്തിക്കണമെന്നും മാണി ചോദിച്ചു.

ബിജെപിയോട് അന്ധമായ എതിർപ്പില്ല. നോട്ടുപിൻവലിക്കൽ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സഹായകരമാണെങ്കിലും നടപ്പാക്കിയതിൽ വീഴ്ചപറ്റി. ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണങ്കിലും കേരളത്തിൽ കാര്യമായ മുന്നേറ്റമുണ്ടാൻ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നില്ല. നയങ്ങളും പരിപാടികളുമായി യോജിക്കുന്ന ആളുകളുമായി ഭാവിയിൽ സഹകരിക്കുമെന്നും ആരെങ്കിലും വാതിൽ തുറന്നാൽ ഒാടിക്കയറുന്നവരല്ല കേരളാ കോൺഗ്രസെന്നും മാണി വ്യക്തമാക്കി.

എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്ത് വികസനം അന്യമായിരിക്കുന്നു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ.എം.മാണി ആരോപിച്ചു. 

Tags:    
News Summary - no alliience with udf km mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.