കൊച്ചി: ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കില്ലെന്ന് ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് കോടതിയിൽ വരുന്നതിന് തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന് പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി അറിയിച്ചു. കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഉൗർജിത ശ്രമം നടന്നുവരികയാണ്. പ്രശ്ന പരിഹാരത്തിന് നാലാഴ്ചയെങ്കിലും സമയം വേണമെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. .
കെ.യു.ഡബ്ല്യൂ.ജെയുടെ ഹരജി നവംബർ 7 ന് വീണ്ടും പരിഗണിക്കും. ഏഴിന് പ്രശ്‌നപരിഹാര ശ്രമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ പുരോഗതി അറിയിക്കാന്‍ ശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് അഡ്വ. വി ഗിരി സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.