തിരുവനന്തപുരം: ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചിരിക്ക ുന്ന രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതിന് പ്രത്യേക സംവിധാ നം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി െക.കെ. ശൈലജ. സർക്കാർ ആശുപത്രികളിലാണ് ‘പേഷ്യൻറ് ഇൻഫർമേഷൻ സിസ്റ്റം’ നടപ്പാക്കുക. സ്വകാര്യ ആശുപത്രികളെയും ഇതിെൻറ പരിധിയിൽ കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം വരുേമ്പാൾ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും. െഎ.സി.യു-സി.സി.യു എന്നിവിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനുള്ള നിർദേശം പ്രായോഗികമല്ല. താലൂക്ക് പുനർനിർണയം സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണെന്നും യു. പ്രതിഭയുടെ സബ്മിഷന് മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകി.
വില്ലേജുകളുടെയും വില്ലേജ് ഓഫിസ് സ്ഥിതിചെയ്യുന്ന പ്രദേശത്തിെൻറ പേര്, വില്ലേജിൽ ഉൾപ്പെടുന്ന താലൂക്ക്, സ്വയംഭരണ സ്ഥാപനങ്ങളുടെ പേര്, പോളിങ് ബൂത്തുകളുടെയും ആകെയുള്ള വോട്ടർമാരുടെയും 2011ലെ ജനസംഖ്യ നിരക്ക് തുടങ്ങിയ വിവരങ്ങൾ ജില്ലതലത്തിൽ ക്രോഡീകരിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടിയായി. രേഖകൾ ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.