ഓണക്കിറ്റിൽ മിഠായിയില്ല; പകരം ക്രീം ബിസ്ക്കറ്റ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ മിഠായിപ്പൊതി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഇതിന് പകരം ക്രീം ബിസ്‌കറ്റ് ഉൾപ്പെടുത്തും. ചോക്ലേറ്റ് അലിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഒഴിവാക്കിയത്. പതിനേഴോളം സാധനങ്ങളാണ് ഇത്തവണ കിറ്റില്‍ ഉണ്ടാവുക.

ഒരു മാസത്തിലേറെ നീളുന്ന കിറ്റ് വിതരണത്തിൽ ചോക്ലേറ്റ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കരുതലിലാണ് മിഠായിപ്പൊതി ഒഴിവാക്കി ബിസ്ക്കറ്റ് നൽകുന്നത്. മില്‍മയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പാക്കറ്റോ ഉള്‍പ്പെടുത്തും. ഏലക്കയും അണ്ടിപ്പരിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

444.50 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കിറ്റ് നൽകാനാണ് സപ്ലൈകോ ശിപാര്‍ശ. 

Tags:    
News Summary - No candy in the onakit; Cream biscuits instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.