ജേക്കബ് തോമസിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍വിസ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. സര്‍വിസില്‍നിന്ന് അവധിയെടുത്ത് സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് പ്രതിഫലം പറ്റിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന്‍െറ ആരോപണത്തില്‍ കഴമ്പില്ളെന്നും ജേക്കബ് തോമസിനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ഹരജിയെന്നുമുള്ള സര്‍ക്കാറിന്‍െറ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കെ ജേക്കബ് തോമസ് ഗവേഷണത്തിനായി അവധിയെടുത്ത് കൊല്ലത്തെ ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ജോലി ചെയ്തെന്നും ഓണറേറിയം കൈപ്പറ്റിയെന്നുമായിരുന്നു ഹരജിക്കാരന്‍െറ ആക്ഷേപം.  

എന്നാല്‍, അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്‍കൂര്‍ അപേക്ഷ നല്‍കിയശേഷമാണ് ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ അവധി പിന്നീട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യസ്ഥാപനത്തില്‍നിന്ന് കൈപ്പറ്റിയ മുഴുവന്‍ തുകയും് ജേക്കബ് തോമസ് തിരികെ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടി വേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. അവധിയില്‍ പ്രവേശിക്കുംമുമ്പ് ഒൗദ്യോഗിക വാഹനവും ലോഗ് ബുക്കും തിരിച്ചേല്‍പിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അച്ചടക്ക നടപടിയെന്നത് തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുള്ള വിഷയമാണെന്നും പുറത്തുള്ളവരുടെ താല്‍പര്യം ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടെന്നുമുള്ള  സുപ്രീം കോടതിയുടെ നിര്‍ദേശം പരാമര്‍ശിച്ച കോടതി ഹരജി അനുവദിക്കാനാവില്ളെന്ന് വ്യക്തമാക്കി. 


 

Tags:    
News Summary - no cbi enquiry against jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.