തിരുവനന്തപുരം: സിൽവർ ലൈൻ ബഫർ സോണുകളിൽ നഷ്ടപരിഹാരം ലഭ്യമാക്കില്ലെന്ന് കെ-റെയിൽ. ദേശീയപാത, റെയില്‍വേ, സംസ്ഥാനപാത അടക്കമുള്ള പദ്ധതികളിൽ നഷ്ടപരിഹാരം നല്‍കാറില്ല. അത് തന്നെയാകും സിൽവർ ലൈനിെൻറ കാര്യത്തിലും. സിൽവർ ലൈനിന് പത്ത് മീറ്റർ ബഫർസോണുണ്ടാകും. ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇത്.
മറ്റ് റെയിൽവേ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ബഫർ സോണിെൻറ അളവ് കുറവാണ്. റെയില്‍വേ പാതയുടെ ഇരു വശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേ അനുമതി വാങ്ങണം.
സില്‍വര്‍ലൈനിൽ ഇരുവശത്തേക്കും പത്ത് മീറ്റർ വീതമാണ് ബഫര്‍സോണ്‍. ഇതിൽ ആദ്യത്തെ അഞ്ച് മീറ്ററിലേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളൂ -കെ. റെയിൽ അവർ വിശദീകരിക്കുന്നു.
അതേസമയം, കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. . ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും ചാനൽ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.