തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസി യാത്രക്കാരുടെ ലഗേജുകൾ കൊള്ളയടിച്ച സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്നാൽ കസ്റ്റംസ് ജീവനക്കാർക്കെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭെയ അറിയിച്ചു.
പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. യാത്രക്കാരുടെ ബാഗേജുകളിൽനിന്ന് പാസ്പോർട്ടും മറ്റ് വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ഇതിനായി വിമാനത്താവള അധികൃതർ, സി.െഎ.എസ്.എഫ് എന്നിവർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
* അവയവദാനത്തിലെ വാണിജ്യതാൽപര്യങ്ങൾ ഒഴിവാക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പരോപകാരതാൽപര്യം മുൻനിർത്തി അവയവം ദാനം ചെയ്യുന്നവർക്കുള്ള ആജീവനാന്ത ആരോഗ്യപരിരക്ഷക്ക് സ്വീകർത്താവിൽനിന്ന് രണ്ടു ലക്ഷം രൂപ ഫീസ് ഇനത്തിൽ ഈടാക്കുന്നതിനും ദാതാവിന് സർക്കാറിെൻറ ഏതെങ്കിലും ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടുത്തി ആരോഗ്യപരിരക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. തുക സ്വീകർത്താക്കൾക്ക് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ പുനഃപരിശോധിക്കാവുന്നതാണെന്നും വി.ഡി. സതീശൻ, പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവരെ അറിയിച്ചു.
* സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം വർധിച്ചതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. 2017ൽ ആർ.സി.സിയിൽ രജിസ്റ്റർ ചെയ്ത രോഗികളുടെ എണ്ണം 16,174 ഉും മലബാർ കാൻസർ സെൻററിൽ രജിസ്റ്റർ ചെയ്തത് 4,587ഉം ആണെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.