പൊ​ലീ​സ് ക്ല​ബി​ലെ എ​സ്.​ബി.​ഐ എ.​ടി.​എം കൗ​ണ്ട​റി​ലു​ള്ള ഒ​ഴി​ഞ്ഞ സാ​നി​റ്റൈ​സ​ർ കു​പ്പി

കോവിഡ്: പെട്ടിക്കടയിലെ ജാഗ്രതപോലും എ.ടി.എം കൗണ്ടറുകളിലില്ല

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​േ​മ്പാ​ഴും ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​ട​പാ​ടി​നെ​ത്തു​ന്ന എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല.

പ​ല​യി​ട​ത്തും സാ​നി​ൈ​റ്റ​സ​റി​‍െൻറ ഒ​ഴി​ഞ്ഞ കു​പ്പി​മാ​ത്ര​മാ​ണു​ള്ള​ത്. ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ അ​തി​ശ​ക്​​ത​മാ​യി രം​ഗ​ത്തു​ള്ള സി​റ്റി പൊ​ലീ​സി​‍െൻറ​ ആ​സ്​​ഥാ​ന​ത്തി​ന്​ തൊ​ട്ട​ടു​ത്തു​ള്ള പൊ​ലീ​സ്​ ക്ല​ബി​ലെ ര​ണ്ട്​ എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ലും സാ​നി​റ്റൈ​സ​ർ​പോ​ലു​മി​ല്ല.

പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​‍െൻറ​യും സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ​യും എ.​ടി.​എം കൗ​ണ്ട​റു​ക​ളാ​ണി​വി​ടെ​യു​ള്ള​ത്. എ​സ്.​ബി.​ഐ​യു​ടെ കൗ​ണ്ട​റി​ൽ സാ​നി​റ്റൈ​സ​ർ സ്​​റ്റാ​ൻ​ഡും കാ​ലി​ക്കു​പ്പി​യു​മാ​ണു​ള്ള​ത്. പൊ​ലീ​സ്​ മേ​ധാ​വി ഓ​ഫി​സി​നോ​ട്​ ചേ​ർ​ന്നു​ള്ള മാ​നാ​ഞ്ചി​റ ടെ​ലി​ഫോ​ൺ എ​ക്​​സ്​​ചേ​ഞ്ച്​ കെ​ട്ടി​ട​ത്തി​ലെ യൂ​നി​യ​ൻ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ലും സാ​നി​റ്റൈ​സ​റി​ല്ല.

മു​ഴു​വ​ൻ​സ​മ​യ​വും എ.​സി പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട​റാ​ണി​ത്. ബാ​ങ്ക്​ അ​ധി​കൃ​ത​ർ പു​ല​ർ​ത്തു​ന്ന അ​നാ​സ്​​ഥ​യു​ടെ നേ​ർ​ച്ചി​ത്ര​മാ​ണി​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. ​പൊ​ലീ​സി​‍െൻറ മൂ​ക്കി​നു​താ​ഴെ​യു​ള്ള എ.​ടി.​എ​മ്മു​ക​ളി​ലെ സ്​​ഥി​തി ഇ​താ​ണെ​ങ്കി​ൽ മ​റ്റി​ട​ങ്ങ​ളി​ലെ അ​വ​സ്​​ഥ പ​റ​യേ​ണ്ട​തി​ല്ല​ല്ലോ എ​ന്നാ​ണ്​ ആ​ളു​ക​ളു​െ​ട ചോ​ദ്യം.

ബാ​ങ്ക്​ റോ​ഡ്, ക​ണ്ണൂ​ർ റോ​ഡ്, വ​യ​നാ​ട്​ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ലെ സ്​​ഥി​തി​യും സ​മാ​ന​മാ​ണ്. പ​ല​യി​ട​ത്തും ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ സാ​നി​റ്റൈ​സ​ർ സ്​​റ്റാ​ൻ​ഡ്​ മാ​ത്ര​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം, മാ​നാ​ഞ്ചി​റ എ​സ്.​ബി.​ഐ ശാ​ഖ​യി​ലെ കൗ​ണ്ട​റി​ന്​ മു​ന്നി​ൽ സാ​നി​റ്റൈ​സ​റു​ണ്ട്.

നേ​ര​ത്തെ ന​ഗ​ര​ത്തി​ലെ വി​വി​ധ എ.​ടി.​എം മെ​ഷീ​നു​ക​ൾ മോ​ഷ്​​ടാ​ക്ക​ൾ​ ത​ല്ലി​ത്ത​ക​ർ​ത്ത​പ്പോ​ൾ എ​ല്ലാ കൗ​ണ്ട​റു​ക​ൾ​ക്ക്​ മു​ന്നി​ലും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​െ​​ര നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത്​ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ്​ അ​ന്ന്​ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​തേ നി​ല​പാ​ടി​ൽ​നി​ന്ന്​ ഇ​ട​പാ​ടു​കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ എ.​ടി.​എം കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ആ​ളു​ക​ൾ ആ​രോ​പി​ക്കു​ന്നു.

ദി​വ​സേ​ന 1000 രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ളും ​റോ​ഡ​രി​കി​ൽ ബോ​ർ​ഡി​ൽ തൂ​ക്കി​ ലോ​ട്ട​റി വി​ൽ​ക്കു​ന്ന​വ​രും വ​രെ സാ​നി​റ്റൈ​സ​ർ സൂ​ക്ഷി​ച്ച്​ കോ​വി​ഡ്​ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ടു​ക്കു​േ​മ്പാ​ഴാ​ണ്​ ദി​നം​പ്ര​തി ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ഇ​ട​പാ​ട്​ ന​ട​ക്കു​ന്ന എ.​ടി.​എം കൗ​ണ്ട​റു​ക​ളു​ടെ ​പ​ര​സ്യ​മാ​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം.

ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട പൊ​ലീ​സും സെ​ക്​​ട​റ​ൽ മ​ജി​സ്​​ട്രേ​ട്ടു​മാ​രും ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​ണെ​ങ്കി​ൽ ഇ​ത്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ക​യാ​ണ്. ഓ​രോ ബാ​ങ്കും ത​ങ്ങ​ളു​ടെ എ.​ടി.​എം കൗ​ണ്ട​റു​ക​ൾ ദി​വ​സേ​ന അ​ണു​മു​ക്​​ത​മാ​ക്കു​ക​യും ഇ​ട​പാ​ടു​ക​ൾ​ക്ക്​ മു​മ്പും ശേ​ഷ​വും സാ​നി​റ്റൈ​സ​ർ ല​ഭി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ക​യും ചെ​യ്​​താ​ൽ ഇ​തു​വ​ഴി​യു​ള്ള ​േരാ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​നാ​വും.

Tags:    
News Summary - no covid 19 safety measures in ATM counters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.