കോവിഡ്: പെട്ടിക്കടയിലെ ജാഗ്രതപോലും എ.ടി.എം കൗണ്ടറുകളിലില്ല
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമാവുേമ്പാഴും ദിവസേന നൂറുകണക്കിനാളുകൾ ഇടപാടിനെത്തുന്ന എ.ടി.എം കൗണ്ടറുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല.
പലയിടത്തും സാനിൈറ്റസറിെൻറ ഒഴിഞ്ഞ കുപ്പിമാത്രമാണുള്ളത്. നഗരത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘകരെ പിടികൂടാൻ അതിശക്തമായി രംഗത്തുള്ള സിറ്റി പൊലീസിെൻറ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള പൊലീസ് ക്ലബിലെ രണ്ട് എ.ടി.എം കൗണ്ടറുകളിലും സാനിറ്റൈസർപോലുമില്ല.
പഞ്ചാബ് നാഷനൽ ബാങ്കിെൻറയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എ.ടി.എം കൗണ്ടറുകളാണിവിടെയുള്ളത്. എസ്.ബി.ഐയുടെ കൗണ്ടറിൽ സാനിറ്റൈസർ സ്റ്റാൻഡും കാലിക്കുപ്പിയുമാണുള്ളത്. പൊലീസ് മേധാവി ഓഫിസിനോട് ചേർന്നുള്ള മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിലെ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറിലും സാനിറ്റൈസറില്ല.
മുഴുവൻസമയവും എ.സി പ്രവർത്തിക്കുന്ന കൗണ്ടറാണിത്. ബാങ്ക് അധികൃതർ പുലർത്തുന്ന അനാസ്ഥയുടെ നേർച്ചിത്രമാണിതെന്നാണ് ആക്ഷേപം. പൊലീസിെൻറ മൂക്കിനുതാഴെയുള്ള എ.ടി.എമ്മുകളിലെ സ്ഥിതി ഇതാണെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ പറയേണ്ടതില്ലല്ലോ എന്നാണ് ആളുകളുെട ചോദ്യം.
ബാങ്ക് റോഡ്, കണ്ണൂർ റോഡ്, വയനാട് റോഡ് എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളിലെ സ്ഥിതിയും സമാനമാണ്. പലയിടത്തും ഒടിഞ്ഞുതൂങ്ങിയ സാനിറ്റൈസർ സ്റ്റാൻഡ് മാത്രമാണുള്ളത്. അതേസമയം, മാനാഞ്ചിറ എസ്.ബി.ഐ ശാഖയിലെ കൗണ്ടറിന് മുന്നിൽ സാനിറ്റൈസറുണ്ട്.
നേരത്തെ നഗരത്തിലെ വിവിധ എ.ടി.എം മെഷീനുകൾ മോഷ്ടാക്കൾ തല്ലിത്തകർത്തപ്പോൾ എല്ലാ കൗണ്ടറുകൾക്ക് മുന്നിലും സെക്യൂരിറ്റി ജീവനക്കാെര നിയോഗിക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന നിലപാടാണ് അന്ന് ബാങ്കുകൾ സ്വീകരിച്ചത്. അതേ നിലപാടിൽനിന്ന് ഇടപാടുകാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനമെന്നും ആളുകൾ ആരോപിക്കുന്നു.
ദിവസേന 1000 രൂപയുടെ കച്ചവടം നടക്കുന്ന പെട്ടിക്കടകളും റോഡരികിൽ ബോർഡിൽ തൂക്കി ലോട്ടറി വിൽക്കുന്നവരും വരെ സാനിറ്റൈസർ സൂക്ഷിച്ച് കോവിഡ് സുരക്ഷാ മുൻകരുതലെടുക്കുേമ്പാഴാണ് ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന എ.ടി.എം കൗണ്ടറുകളുടെ പരസ്യമായ കോവിഡ് പ്രോട്ടോകോൾ ലംഘനം.
നടപടി സ്വീകരിക്കേണ്ട പൊലീസും സെക്ടറൽ മജിസ്ട്രേട്ടുമാരും ജില്ല ഭരണകൂടവുമാണെങ്കിൽ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഓരോ ബാങ്കും തങ്ങളുടെ എ.ടി.എം കൗണ്ടറുകൾ ദിവസേന അണുമുക്തമാക്കുകയും ഇടപാടുകൾക്ക് മുമ്പും ശേഷവും സാനിറ്റൈസർ ലഭിക്കാൻ സംവിധാനമൊരുക്കുകയും ചെയ്താൽ ഇതുവഴിയുള്ള േരാഗവ്യാപന സാധ്യത ഇല്ലാതാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.