തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളിൽ നടന്ന വിജിലൻസ് പരിശോധനെയ ന്യായീകരിച്ച് മുഖ്യമന്ത്രി. വിജിലൻസ് കണ്ടെത്തിയ ചില പോരായ്മകളുടെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടന്നതെന്നും അത്തരം പരിശോധനകൾ ആദ്യസംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷവും ഇക്കൊല്ലം ഇതുവെരയും നടന്ന 24 വിജിലൻസ് പരിശോധനകളുടെ പട്ടിക നിരത്തിയായിരുന്നു വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.
കെ.എസ്.എഫ്.ഇയുടെ ചില പോരായ്മകൾ സ്ഥാപനത്തിെൻറ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ശങ്കയുടെ അടിസ്ഥാനത്തിലാണ് സാധാരണ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് വിജിലൻസിെൻറ മിന്നൽ പരിശോധന നടന്നത്. നവംബർ 27ന് നടന്ന പരിശോധനക്ക് നവംബർ പത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. ഇത്തരം പരിശോധനക്ക് വിജിലൻസിന് ഡയറക്ടറുടെ അനുമതി മാത്രം മതിയാകും. മറ്റേതെങ്കിലും അനുമതി അതിനാവശ്യമില്ല.
കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോനക്ക് വിജിലൻസിന് അവകാശമുണ്ട്. അതിനാലിത് മിന്നൽ പരിശോധനയാണ്, റെയ്ഡല്ല. പരിശോധനയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടപടിയെടുക്കില്ല. പകരം പരിശോധനയുടെ വിശദ റിപ്പോർട്ട് നടപടികൾക്കായി വിജിലൻസ് സർക്കാറിന് കൈമാറും.
കെ.എസ്.എഫ്.ഇയിലെ മിന്നൽ പരിശോധനയുടെ പേരിൽ തെൻറ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്കെതിരായ മാധ്യമവാർത്തകളോടും മുഖ്യമന്ത്രി ശക്തമായി വിയോജിച്ചു. പൊലീസ് നിയമഭേദഗതിയുടെ കാര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭാ യോഗത്തിൽ താൻ കുറ്റപ്പെടുത്തിയെന്ന തരത്തിൽ നേരത്തെ മാധ്യമങ്ങളിൽ വാർത്തവന്നു. ഇതുസംബന്ധിച്ച് ഒന്നിലേറെ മാധ്യമങ്ങളിൽവന്ന വാർത്ത ഇടക്കാലത്ത് ഒഴിവായ സിൻഡിക്കേറ്റ് സ്വഭാവം മാധ്യമപ്രവർത്തകരിലേക്ക് വീണ്ടും വരുന്നതിെൻറ സൂചനയാണ്.
മന്ത്രിസഭയിൽ നടക്കാത്തതും തനിക്ക് ഉൗഹംപോലും ഇല്ലാത്തതുമായ കാര്യം മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്നു. അതുപോലെയാണ് കെ.എസ്.എഫ്.ഇയിലെ മിന്നൽ പരിശോധനയുടെ കാര്യത്തിലും ശ്രീവാസ്തവ തെറ്റായ എന്തോ ചെയ്തുവെന്ന് വരുത്താനുള്ള ശ്രമം. മിന്നൽ പരിശോധന അദ്ദേഹത്തിെൻറ നിർദേശ പ്രകാരമാണെന്ന് മാധ്യമങ്ങൾ വാർത്ത നൽകി.
ഇത്തരം പരിശോധനകൾക്ക് വിജിലൻസിന് ഒരുക്രമം ഉണ്ട്. അതിൽ ശ്രീവാസ്തവക്ക് യാതൊരു റോളുമില്ല. വിജിലൻസ്, ജയിൽ, പൊലീസ്, ഫയർഫോഴ്സ് അതല്ലെങ്കിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് മറ്റ് ദൈനംദിന കാര്യങ്ങളിൽ പൊലീസ് ഉപദേശകന് ഒരുപങ്കും വഹിക്കാനില്ല.
നേരിട്ട് അദ്ദേഹത്തിന് ഇടെപടാനാവില്ല. ആരും അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്യേണ്ടതില്ല. ആരും അദ്ദേഹത്തിൽ നിന്ന് നിർദേശം സ്വീകരിക്കേണ്ടതുമില്ല. എന്നിട്ടും മാധ്യമങ്ങൾ പച്ചക്കള്ളം പടച്ചുവിടുകയാണ്. മിന്നൽപരിശോധനയുടെ പേരിൽ പാർട്ടിയിൽ താനും മന്ത്രി തോമസ് െഎസക്കും ആനത്തലവട്ടം ആനന്ദനും തമ്മിൽ ഭിന്നതയുണ്ടെന്ന വരുത്താൻ ശ്രമിച്ചാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.