കാ​ക്ക​ഞ്ചേ​രി കോ​ള​നി​യി​ലെ ക​രി​മ്പി​യു​ടെ വാ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ട്

വീ​ടു​ക​ൾ​ക്ക്​ വാ​തി​ലി​ല്ല; അ​വ​സാ​നി​ക്കാ​തെ ആ​ദി​വാ​സി​ക​ളു​ടെ ദു​രി​ത ജീ​വി​തം

വെ​ള്ള​മു​ണ്ട: വീ​ട് ല​ഭി​ച്ചി​ട്ടും സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാ​നാ​വാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ഞ്ചേ​രി പ​ണി​യ കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്ക്​ വാ​തി​ലി​ല്ല.

താ​ൽ​ക്കാ​ലി​ക വാ​തി​ലു​ക​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ത​ക​ർ​ക്കു​ന്ന​ത്​ പ​തി​വാ​ണ്. സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​ത്തെ​ക്കു​റി​ച്ച്​ അ​മ്മ​മാ​ർ പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്തു. കോ​ള​നി​വി​ക​സ​ന​ത്തി​െൻറ പേ​രി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ​െച​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ട്രൈ​ബ​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച വീ​ടു​ക​ൾ കാ​ണാം.

ചു​മ​രു​കെ​ട്ടി വാ​ർ​പ്പി​നു​ശേ​ഷം മ​റ്റു പ​ണി​ക​ളൊ​ന്നും ചെ​യ്യാ​തെ ക​രാ​റു​കാ​ര​ൻ മു​ങ്ങി. ചോ​രാ​ത്ത കൂ​ര മോ​ഹി​ച്ച​വ​ർ വാ​തി​ൽ പോ​ലു​മി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങി. ക​രി​മ്പി, ശാ​ന്ത, അ​മ്മി​ണി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് വാ​തി​ലു​ക​ളി​ല്ല. മു​മ്പ് നി​ർ​മി​ച്ച മ​റ്റു വീ​ടു​ക​ളു​ടെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.

മു​ള​യും ചാ​ക്കും ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക വാ​തി​ലു​ക​ളാ​ണ് ആ​ശ്ര​യ​മെ​ങ്കി​ലും അ​ടു​ത്ത കാ​ല​ത്താ​യി സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ ഇ​ത്​ ത​ക​ർ​ക്കു​ന്നു. മു​മ്പ് രാ​ത്രി​സ​മ​യ​ത്ത് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തെ​ത്തി​യ ആ​ളെ സ്ത്രീ​ക​ൾ നേ​രി​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തു​​പോ​ലെ ഒ​രാ​ൾ കോ​ള​നി​യി​ലെ വീ​ട്ടി​ൽ ക​യ​റി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മേ​ച്ചേ​രി​ക്കു​ന്ന് പ​ണി​യ കോ​ള​നി​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലും വാ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ടു​ക​ൾ കാ​ണാം.

നി​ർ​മാ​ണം പാ​തി​യി​ൽ നി​ർ​ത്തി ക​രാ​റു​കാ​ര​ൻ പോ​യ​പ്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭ​യ​പ്പാ​ടോ​ടെ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഈ ​കോ​ള​നി​യി​ൽ പ​കു​തി​യി​ല​ധി​കം വീ​ടു​ക​ൾ​ക്കും വാ​തി​ലും ജ​ന​ലും ഇ​ല്ല.

Tags:    
News Summary - no door for tribal families homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.