തൃക്കാക്കര: ട്വന്‍റി20യുമായി സഖ്യമുണ്ടാക്കുന്നതിൽ തീരുമാനമായില്ലെന്ന് ആം ആദ്മി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി20യുമായി സഖ്യമുണ്ടാക്കുന്നതിൽ തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്ന് എ.എ.പി സംസ്ഥാന സെക്രട്ടറി പദ്മനാഭൻ ഭാസ്കരൻ പറഞ്ഞു.

പിന്തുണ നൽകാമെന്ന് മുമ്പേ തന്നെ ട്വന്‍റി20യുടെ ഭാഗത്തു നിന്ന് വാഗ്ദാനമുണ്ട്. എന്നാൽ, ഒരു സഖ്യമെന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടില്ല. ചർച്ചകൾ നടന്നിട്ടുണ്ട്. ഇതിന്‍റെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പദ്മനാഭൻ ഭാസ്കരൻ പറഞ്ഞു.

തൃക്കാക്കരയിൽ ആം ആദ്മിയും ട്വന്‍റി20യും സംയുക്ത സ്ഥാനാർഥിയെ നിർത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്തരിച്ച എം.എൽ.എ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. കെ.എസ്. അരുൺകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

മേയ് 31നാണ് തൃക്കാക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുക. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - No final decision about tie up with twenty 20 says am admi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.