കൊച്ചി: ജനജീവിതം ദുസ്സഹമാക്കുന്ന ഹർത്താലും സമരങ്ങളും നിരോധിക്കണമെന്ന് പൊതുതാൽപര്യ ഹരജി. കൊച്ചിയിലെ കേ രള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൃശൂരിലെ മലയാളവേദി സംഘടനകളാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. രാഷ്ട്രീയ പാ ർട്ടികൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന ഹർത്താൽ സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയെ തകർക്കുന്നതായി കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഹരജിയിൽ പറയുന്നു.
കഴിഞ്ഞ വർഷം 97 ഹർത്താൽ നടന്നിട്ടും സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. ഹർത്താൽദിനങ്ങളിൽ വ്യക്തികൾക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി ഹർത്താൽ ആഹ്വാനംചെയ്യുന്ന സംഘടനയിൽനിന്ന് നിശ്ചിത തുക ഇൗടാക്കാൻ നിർദേശിക്കണം തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങൾ.
സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളെ ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹർത്താലുകളെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ക്ലെയിം കമീഷണറെ നിയമിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നും ഹർത്താലുകൾ നേരിടാൻ ആഭ്യന്തരവകുപ്പ് സ്വീകരിച്ച നടപടി അന്വേഷിക്കണമെന്നുമാണ് മലയാളവേദിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.