പി.വി. അന്‍വറുമായി ചര്‍ച്ച നടത്തിയത് അറിയില്ല -വി.ഡി. സതീശൻ

കോഴിക്കോട്: പി.വി. അന്‍വറുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയതു സംബന്ധിച്ച് അറിയില്ലെന്നും അറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ അഭിപ്രായം പറയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്‍ ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയാല്‍ കമ്മിറ്റിയും കൂടിയാലോചനകളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും കേരളത്തിന് നല്‍കിയിട്ടില്ല. അതുതരാതെ ഹെലികോപ്ടര്‍ കൊണ്ടുവന്നതിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിയായ രീതിയല്ല. പ്രതിപക്ഷം അതിനെ ശക്തിയായി എതിര്‍ക്കുന്നു.

മുനമ്പത്ത് സംസ്ഥാന സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടത്. മുനമ്പം സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ജിഫ്‍രി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചിരുന്ന് വാർത്തസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്. മുനമ്പത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കാതെ ശാശ്വതമായ പരിഹാരം ഉണ്ടാക്കണം. ഭിന്നിപ്പുണ്ടാക്കുന്ന ശക്തികളെ മാധ്യമങ്ങളും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ കോടതി വിധികള്‍ ഉള്‍പ്പെടെ പരിശോധിച്ച് മുനമ്പം വിഷയം സര്‍ക്കാറിന് 10 മിനിറ്റുകൊണ്ട് തീര്‍ക്കാമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. പക്ഷേ, സര്‍ക്കാര്‍ അതിന് തയാറാകുന്നില്ലെന്ന് സതീശൻ ആരോപിച്ചു. 

Tags:    
News Summary - no info about discussion with PV Anvar - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.