തിരുവനന്തപുരം: കോവിഡ് 19 വ്യാപനം കാരണം ഈ വര്‍ഷം കര്‍ക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിെൻറ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. ദേവസ്വംബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവിൽ ക്ഷേത്രദർശനത്തിനുള്ള ആളുകളുടെ എണ്ണം വിശേഷദിവസത്തിൽ 40 ഉം മറ്റ് ദിവസങ്ങളിൽ 15 ഉം ആണ്.
തിരുവനന്തപുരം: 'ഹരിവരാസനം' ഒഴിവാക്കി മറ്റേതോ പാട്ട് ശബരിമല ശ്രീകോവില്‍ നട അടക്കുന്ന സമയത്ത് പാടുകയും അത് ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുകയും ചെയ്യുെന്നന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് അഡ്വ. എന്‍.വാസു പറഞ്ഞു. ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇത്തരം വാര്‍ത്തകളെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.