ആരോഗ്യ വകുപ്പ്​ എതിർത്തു; കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്​ നാളെ മുതൽ ദീർഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്ന തീരുമാനത്തിൽ നിന്ന്​ കെ.എസ്.ആര്‍.ടി.സി പിൻവാങ്ങി. കോവിഡ്​ വ്യാപന സാധ്യത മുൻനിർത്തി ബസ്​ സർവീസ്​ ആരംഭിക്കുന്നതിനെ ആരോഗ്യ വകുപ്പ്​ എതിർത്തതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്​.

നാളെ മുതൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.

206 സർവീസുകളാണ് ആരംഭിക്കുന്നതെന്നും പഴയ നിരക്കിലായിരിക്കും സർവീസെന്നുമായിരുന്നു മന്ത്രി അറിയിച്ചത്​. അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - health department objected; no ksrtc long run bus services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.