തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും തൽക്കാലം ലോഡ്ഷെഡിങ് അടക്കം കടുത്ത നിയന്ത്രണത്തിലേക്ക് പോകില്ല. ക്ഷാമം നേരിടാൻ 700 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ടെൻഡർ അടക്കം നടപടികളിലേക്ക് കടക്കും. കൈമാറ്റ കരാർ(സ്വാപ്പിങ്) വഴി 500 മെഗാവാട്ടും ഹ്രസ്വകാല കരാർ വഴി 200 മെഗാവാട്ടും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറെമ, നേരേത്ത ക്ഷണിച്ചിരുന്ന 500 മൊഗാവാട്ടിന്റെ ടെൻഡർ സെപ്റ്റംബർ നാലിന് പരിശോധിച്ച് തുടർനടപടികൾ തുടങ്ങും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറക്കാൻ വ്യാപകമായ പ്രചാരണം നടത്താനും ധാരണയായി. ഇതിന് മന്ത്രിമാർ നേതൃത്വം നൽകും. വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ബോധ്യപ്പെടുത്തും. വൈദ്യുതി മന്ത്രിയും ബോർഡിന്റെ ഉന്നതരും ആഗസ്റ്റ് 25ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാകും അന്തിമ തീരുമാനം.
നേരേത്ത റദ്ദാക്കിയ കരാറുകളിൽനിന്ന് ലഭിച്ചുവന്ന വൈദ്യുതി ചൊവ്വാഴ്ച മുതൽ നിലക്കുന്ന സാഹചര്യം പുതിയ ഭീഷണിയായിരുന്നു. ഈ വൈദ്യുതി തുടർന്നും വാങ്ങുന്നതിന് െറഗുലേറ്ററി കമീഷൻ അനുമതി നൽകിയേക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. രണ്ട് കമ്പനികളിൽ നിന്നായി 365 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചിരുന്നത്.
സംസ്ഥാനത്തെ വൈദ്യുതിനില ആദ്യം കെ.എസ്.ഇ.ബി യോഗവും പിന്നാെല മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലും വിലയിരുത്തി. ലോഡ്ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തുകയോ വില കൂടിയ വൈദ്യുതി വാങ്ങി നിയന്ത്രണം ഒഴിവാക്കുകയോ ആണ് ബോർഡിന് മുന്നിലുള്ള മാർഗം. നിയന്ത്രണത്തിലേക്ക് പോകുന്നതിന് പകരം വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകളാണ് ആലോചനയിൽ. 500 മെഗാവാട്ട് കൈമാറ്റ കരാർ വഴി ലഭ്യമാക്കാനാണ് ആലോചന. ഇപ്പോൾ വൈദ്യുതി വാങ്ങുകയും മഴക്കാലത്ത് വെള്ളം കിട്ടുമ്പോൾ മടക്കി നൽകുകയും ചെയ്യുന്നതാണ് സ്വാപ്പിങ്. ഇത് നടപ്പായാൽ ബോർഡിന് ഇപ്പോൾ സാമ്പത്തിക ബാധ്യത കുറയും. 200 മെഗാവാട്ടാണ് ഹ്രസ്വകാല കരാർ വഴി വാങ്ങുക. രണ്ടിനും െറഗുലേറ്ററി കമീഷൻ അനുമതി വേണം. പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ അധിക ബാധ്യത സ്വാഭാവികമായും സർചാർജായി ജനങ്ങളിൽ വരും. അതേസമയം വേനൽ കടുക്കുംതോറും വൈദ്യുതി ഉപയോഗം കുതിച്ചുയരും. തുലാവർഷവും കൂടി ദുർബലമായാൽ നില കൂടുതൽ പരുങ്ങലിലാകും.
ലോഡ്ഷെഡിങ് ഏർപ്പെടുത്തുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന ചിന്ത ബോർഡിനുണ്ട്. ഉയർന്ന സ്ലാബിലുള്ള ഉപഭോക്താക്കൾ ലോഡ്ഷെഡിങ് മൂലം താഴ്ന്ന സ്ലാബിലേക്ക് മാറുമ്പോൾ വരുമാനം കുറയും. പുതിയ കരാറുകൾ യാഥാർഥ്യമാകുന്നതുവരെ മുമ്പ് റദ്ദാക്കിയ കരാറുകളിലെ വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബി െറഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. ഈ കരാർ പ്രകാരം വൈദ്യുതി വാങ്ങാൻ അനുവദിച്ച 75 ദിവസ സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ കമീഷൻ തിങ്കളാഴ്ച അടിയന്തരമായി സിറ്റിങ് നടത്തിയത്. കഴിഞ്ഞ ഒന്നരമാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ വിശദ കണക്ക് നൽകാൻ കമീഷൻ ബോർഡിന് നിർദേശം നൽകി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയെന്ന സമയപരിധിയിൽതന്നെ ബോർഡ് ഇത് സമർപ്പിക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച ശേഷമാണ് കമീഷൻ തീരുമാനം.
േമയ് വരെ 500-1500 മെഗാവാട്ട് കുറവ് - കെ.എസ്.ഇ.ബി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.