തിരുവനന്തപും: ഗവർണറുടെ വാർത്തസമ്മേളനത്തിൽ ചില ചാനലുകളെ വിലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാധ്യമത്തേയും വിലക്കിയിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് വിളിച്ചതാണ്. ഇത് വാർത്തസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്ന് ഗവർണർ പറഞ്ഞു.
നേരത്തെ മീഡിയവൺ, കൈരളി, ജയഹിന്ദ്, റിപ്പോർട്ടർ എന്നീ മാധ്യമങ്ങൾക്ക് ഗവർണർ വിലക്കേർപ്പെടുത്തിയിരുന്നു. വി.സി നിയമന വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഗവർണർ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ആക്ഷേപം. കേഡർമാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. ഇതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും ഏതാനും ചാനലുകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
ഗവർണർ രാജിയാവശ്യപ്പെട്ട വി.സിമാർക്ക് തൽക്കാലം പദവിയിൽ തുടരാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. നംബവർ മൂന്നിന് മുമ്പ് വി.സിമാർ ഗവർണറുടെ നോട്ടീസിന് വിശദീകരണം നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് തുടർ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.