കൊറോണ: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസ് ഇല്ല; നിരീക്ഷണത്തിൽ 1471 പേർ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1471 പേർ. പുതിയ പോസിറ്റീവ് കേസ ുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 50 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. 1421 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശൂർ ജില്ലയിൽ 125 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 15 സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കായി അയച്ചു. കഴിഞ്ഞ ദിവസം 24 സാമ്പിളുകൾ അ‍യച്ചതിൽ 18 എണ്ണവും നെഗറ്റീവാണ്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്നു പേരെ തിരിട്ടറിഞ്ഞു. ഇവർക്കെതിരെ കേസെടുക്കും.

ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - no more positive corona case in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.