പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ടി​ട്ടും പു​തി​യ റേ​ഷ​ൻ കാ​ർ​ഡ്​ നി​ല​വി​ൽ വ​ന്നി​ല്ല

തൃശൂർ: റേഷൻ കാർഡി​െൻറ കാലാവധി കഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയ കാർഡ് വിതരണം അനിശ്ചിതത്വത്തിൽ. പല വട്ടം മാറ്റിയ കാർഡ് വിതരണം  േമയ് 15ന് നടക്കുമെന്നാണ് അവസാന അറിയിപ്പ്. അതിന് സാധ്യതയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 2007ല്‍ പുതുക്കിയ റേഷന്‍ കാർഡാണ് നിലവിൽ ഉപയോഗിക്കുന്നത്. 2012ലാണ് പുതുക്കേണ്ടിയിരുന്നത്.

പുതുക്കിയ കാർഡ് വിതരണം സംബന്ധിച്ച് ഇൗ വർഷം നൽകിയ മൂന്ന്  അറിയിപ്പുകളും നടപ്പാക്കാനായില്ല- ജനുവരി 31, ഫെബ്രുവരി 15നകം പിന്നെ ഏപ്രിലിലും. കഴിഞ്ഞ മൂന്നിന് ഭക്ഷ്യ പൊതുവിതരണ സ്പെഷൽ  സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് േമയ് 15ന് കാർഡ് വിതരണം ചെയ്യുമെന്ന പുതിയ  തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല.    ഭക്ഷ്യഭദ്രത നിയമം പരീക്ഷണാടിസ്ഥാനത്തിൽ മാർച്ചിൽ നടപ്പാക്കുമെന്ന് അറിയിച്ച കൊല്ലം ജില്ലയിൽപോലും  കാർഡ് വിതരണം ചെയ്യാനായിട്ടില്ല. ഇൗ മാസം 12നകം കൊല്ലത്ത് കാർഡുകൾ വിതരണത്തിന്  എത്തിക്കുമെന്നാണ് പുതിയ അറിയിപ്പ്.

കരട് പട്ടികയുടെ അടിസ്ഥാനത്തിലാണ് റേഷൻ കാർഡ് തയാറാക്കുന്നത്. അന്തിമ മുൻഗണനാ പട്ടിക വരുന്നതേടെ അനർഹർ  പുറത്താകുകയും അർഹർക്ക് അവസരം ലഭിക്കുകയും ചെയ്യും. ഇേതാടെ കാർഡുകൾ വീണ്ടും മാറ്റേണ്ടിവരും. അേന്ത്യാദയ, മുൻഗണന പട്ടിക, മുൻഗണനേതര പട്ടിക(സംസ്ഥാന സബ്സിഡി), മുൻഗണനേതര പട്ടിക  (സബ്സിഡിയില്ലാത്തത്) എന്നിങ്ങനെ നാല് നിറത്തിലാണ് കാർഡുകൾ അച്ചടിക്കുന്നത്. നാല് നിറത്തിലുള്ള  കാർഡുകളുടെ മുഖപേജുകൾ അന്തിമപട്ടികക്ക് അനുസരിച്ച് മാറ്റേണ്ടിവരും. ഇത് ഇരട്ടിപ്പണിയും ചെലവും ഉണ്ടാക്കും.

2014 ജൂണിലാണ് കാർഡ് പുതുക്കലിന് മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. തുടർന്ന് ജൂലൈയിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ബയോമെട്രിക്  രേഖയോടെയുള്ള കാര്‍ഡ് തയാറാക്കല്‍ തുടങ്ങി. ഇതുമൂലം പുതിയ  റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനാകാതെ ലക്ഷങ്ങള്‍ വലയുകയാണ്. റേഷന്‍ കാര്‍ഡ് പുതുക്കലി​െൻറ  ഭാഗമായി നാലുവര്‍ഷങ്ങളായി ഭക്ഷ്യവകുപ്പ് പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. പുതുക്കല്‍ എങ്ങുെമത്താത്ത സാഹചര്യത്തില്‍ അഞ്ചുലക്ഷത്തില്‍പരം കുടുംബങ്ങൾ റേഷൻ സംവിധാനത്തിന് പുറത്താണ്. സംസ്ഥാന ചരിത്രത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് ഇത്ര കാലതാമസം ആദ്യമായാണ്.

Tags:    
News Summary - no new ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.