തൃക്കാക്കര നഗരസഭയിൽ എൽ.ഡി.എഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല; ക്വാറം തികയാത്തതാണ് കാരണം

തൃക്കാക്കര: നഗരസഭയിൽ ചെയർപേഴ്​സൺ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കാതിരുന്നത്. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്.

അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാൻ യു.ഡി.എഫിൽ ധാരണയായിട്ടുണ്ട്. അതിനാലാണ് അവിശ്വാസ പ്രമേയത്തിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

രാവിലെ നഗരസഭയിൽ ഭരണപക്ഷത്തിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ പ്രതിപക്ഷ കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18ാം വാർഡ് കൗൺസിലർ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് രോഗബാധയുള്ള കൗൺസിലർ പി.പി.ഇ കിറ്റ് ധരിച്ചാണ് മറ്റ് അംഗങ്ങൾക്കൊപ്പം കൗൺസിൽ യോഗത്തിനെത്തിയത്.

ഓണക്കോടി​ക്കൊപ്പം അ​ന​ധി​കൃ​ത​മാ​യി പ​ണം വി​ത​ര​ണം ചെ​യ്ത അ​ജി​ത ത​ങ്ക​പ്പ​നെ​തി​രായ പ്രതിപക്ഷ ആരോപണമാണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭയിൽ വിവാദത്തിലും അവിശ്വാസ പ്രമേയത്തിലും കലാശിച്ചത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് 10,000 രൂ​പ വീ​തം അ​ന​ധി​കൃ​ത​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി എ​ന്നാ​രോ​പി​ച്ചാ​ണ് എൽ.ഡി.എഫ് രംഗത്തെത്തിയത്​.

കൂടാതെ, ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​മാ​യ എ​ൽ.​ഡി.​എ​ഫി​ലെ 17 കൗ​ൺ​സി​ല​ർ​മാ​രും സ്വ​ത​ന്ത്ര്യ കൗ​ൺ​സി​ല​റാ​യ പി.​സി. മ​നൂ​പും സം​യു​ക്ത​മാ​യി അ​ജി​ത ത​ങ്ക​പ്പ​നെ​തി​രെ​ ​വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കുകയും ചെയ്തു. അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​മാ​ണി​െ​ത​ന്നാ​ണ് എ​ൽ.​ഡി.​എ​ഫിന്‍റെ വാ​ദം.

43 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 21ഉം എല്‍ഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് കൗൺസിലർമാരാണ് നഗരസഭയിൽ ലീഗിനുള്ളത്. അഞ്ച് സ്വതന്ത്രരിൽ നാലുപേരുടെ പിന്തുണയിലാണ് യു.ഡി.എഫിന്​ ഭരണം ലഭിച്ചത്​. ഒരു സ്വതന്ത്രന്‍റെ പിന്തുണ എൽ.ഡിഎഫിനാണ്.

Tags:    
News Summary - No no-confidence motion was moved in Thrikkakara municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.