ആണവനിലയം സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല -മന്ത്രി ​കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്ന് ​വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. എല്ലാ മേഖലയിലുമുള്ളവരെ ഉൾപ്പെടുത്തി വിശദ ചർച്ചയാണ് ആവശ്യം. ആണവനിലയം സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നയപരമായെടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആണവനിലയ നിർദേശത്തിൽ വിശദ ചർച്ച വേണമെന്ന് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.

​ഹേമ കമ്മിറ്റി റിപ്പോർട്ട്: ആകാശത്തുനിന്ന് എഫ്.ഐ.ആർ ഇടാനാവില്ല -എ.കെ. ബാലൻ

പാലക്കാട്: പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് മുൻ മന്ത്രി എ.കെ. ബാലൻ. ആകാശത്തുനിന്ന് എഫ്.ഐ.ആർ ഇടാനാകില്ലെന്നും പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനു മുന്നില്‍ വ്യക്തിപരമായ പരാതിയില്ല. എന്നാല്‍, ഈ രംഗവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം. സിനിമാമേഖലയിൽനിന്ന് വ്യക്തിപരമായ പരാതികൾ സർക്കാറിന് കിട്ടിയിട്ടില്ല. അത് കിട്ടിയാലും മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാലും മാത്രമേ കേസെടുക്കാനാകൂ -എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - No one has said that nuclear power plant will be established says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.