കോഴിക്കോട്: മത്സ്യലഭ്യത കുറഞ്ഞ് തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ മത്സ്യത്തൊഴിലാളികളെ ക്ഷേമനിധി ബോർഡും കൈയൊഴിയുന്നു. ക്ഷേമനിധി ബോർഡിൽനിന്നുള്ള പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസം പിന്നിട്ടു.
എട്ടുമാസത്തെ പെൻഷൻ ലഭിക്കാനുള്ളപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ല. ചുരുക്കം പേർക്ക് ലഭിച്ചതാവട്ടെ ഒരുമാസത്തെ തുകയും. ഇതു കണക്കിലെടുത്താൽപോലും ഏഴുമാസത്തെ പെൻഷനാണ് കുടിശ്ശികയായി കിടക്കുന്നത്. പല സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പെൻഷൻ തടഞ്ഞുവെച്ചത്.
മാസങ്ങളോളമായി മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതു കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ തൊഴിലാളികൾ പ്രയാസപ്പെടുമ്പോഴാണ് ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് സർക്കാർ തൊഴിലാളികളെ വട്ടംകറക്കുന്നത്. മാത്രമല്ല, 2022നുശേഷം വിവാഹ ധനസഹായം, ചികിത്സ സഹായം, മക്കളുടെ വിദ്യാഭ്യാസ ധനസഹായം അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് വർഷം 1350 രൂപ ലഭിച്ചിരുന്ന തണൽ പദ്ധതിയും നിലച്ചിട്ട് മൂന്നുവർഷമായി.
ജോലിക്കിടെ അപകടത്തിൽപെടുന്നവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് നാലുവർഷമായി തടഞ്ഞുവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.