തൃശൂർ: ജില്ലയിൽ ബി.െജ.പി വലിയ ഒറ്റ കക്ഷിയായ അവിണിശ്ശേരി, തിരുവില്വാമല പഞ്ചായത്തുകളിൽ ഭരണം പിടിക്കാനുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് നീക്കുപോക്കിൽ പുരോഗതിയില്ല.
ഒരു വട്ടം ചർച്ച നടന്നെങ്കിലും പിന്നീട് നിലച്ചു. 28ന് ചേരുന്ന ജില്ല യോഗത്തിലെ തീരുമാനപ്രകാരം ആയിരിക്കും എൽ.ഡി.എഫിെൻറ നീക്കം. യു.ഡി.എഫ് നിയോജകമണ്ഡലം യോഗങ്ങൾ നടക്കുകയാണ്. അത് പൂർത്തിയാകുന്നതു വരെ ഇക്കാര്യത്തിൽ പ്രത്യേകം ചർച്ചയില്ല.
തിരുവനന്തപുരം: മുദാക്കൽ പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണെങ്കിലും രണ്ടു സ്വതന്ത്രരുടെ പിന്തുണയോെട ഇടതുമുന്നണി ഭരണത്തിലേക്ക് വഴിയൊരുക്കുന്നു. 20 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ബി.ജെ.പി. 7, എല്‍.ഡി.എഫ്. 6, യു.ഡി.എഫ്. 5, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഇവിടെ കക്ഷി നില. രണ്ടു സ്വതന്ത്രരിൽ ഒരാൾ സി.പി.എം വിമതയായും ഒരാൾ കോൺഗ്രസ് വിമതയായും മത്സരിച്ചവരാണ്. ബി.ജെ.പി അധികാരത്തില്‍ വരുന്നതിനെതിരെ ഇടതുമുന്നണിക്കൊപ്പം നില്‍ക്കാമെന്ന് ഇവര്‍ വാക്ക് നല്‍കിയിട്ടുണ്ട്. സ്വതന്ത്രര്‍ എല്‍.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ബി.ജെ.പി പ്രതീക്ഷ കൈവിട്ടിട്ടില്ല. സ്വതന്ത്രരിൽ ഒരാളെയെങ്കിലും കൂടെക്കൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ല. കരവാരം ഗ്രാമ പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി അധികാരത്തിൽ വരുന്നതിനെതിരെ ബദൽ നീക്കങ്ങൾ നടന്നെങ്കിലും വിജയിച്ചിട്ടില്ല. ആകെയുള്ള 18 സീറ്റിൽ ബി.ജെ.പി ഒമ്പതിടങ്ങളിൽ വിജയിച്ചിരുന്നു. എൽ.ഡി.എഫ് - 5, യു.ഡി.എഫ് - 2, എസ്.ഡി.പി.ഐ - 2 എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.