തിരുവനന്തപുരം: ശിക്ഷാനടപടിക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയ റ്റം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഇതിന് കേരള പൊലീസ് ആക്ടിലെ 101(6) വകുപ്പ് ഭേദഗതിചെ യ്യാന്‍ കഴിഞ്ഞദിവസം മന്ത്രിസഭായോഗം തീരുമാനിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവര ും ശിക്ഷാനടപടിക്ക് വിധേയമായവരും ഉന്നത സ്ഥാനങ്ങളിലെത്തുന്നത് പൊലീസിലെ അച്ചടക്കത്തെ ബാധിക്കുെന്നന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നീക്കം.
വിഷയം മന്ത്രിസഭ ചര്‍ച്ചചെയ്തെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. തീരുമാനത്തിൽ പൊലീസ് സംഘടനകൾക്കും എതിർപ്പുണ്ട്. ശിക്ഷാനടപടിക്ക് വിധേയരാകാത്തവർ കുറവാണെന്നും അതിനാൽ ഏത് തരത്തിലുള്ള ശിക്ഷാനടപടി എന്നതിൽ വ്യക്തതയുണ്ടാകണമെന്നുമാണ് അവർ പറയുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷാനടപടികളെക്കുറിച്ച് പൊലീസ് ആക്ടിൽ പറയുന്ന കാര്യങ്ങളിൽ ഭേദഗതിവരുത്തി സ്ഥാനക്കയറ്റം തടയാനാണ് നീക്കം. ഒരു പൊലീസ് ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാനടപടിക്ക് വിധേയനാക്കിയാല്‍ അയാള്‍ ക്രിമിനല്‍ കുറ്റവാളിയാണെന്ന് വ്യാഖ്യാനിക്കാന്‍ പാടില്ലെന്നാണ് 101(3) വകുപ്പില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.