കോട്ടയം: ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള. തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വാര്‍ത്തകള്‍ക്ക് പിന്നില്‍ പി.കെ കൃഷ്ണദാസാണെന്ന് കരുതുന്നില്ല. ബി.ഡി.ജെ.എസുമായുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ പറഞ്ഞു.
ബി.ഡി.ജെ.എസിന് നല്‍കിയ ഉറപ്പ് പാലിക്കും. അതിന് ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമേയുള്ളൂയെന്നും ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥികൂടിയായ ശ്രീധരന്‍പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.