കൊച്ചി: കോവിഡ് 19െൻറ ഭാഗമായ നിയന്ത്രണവും ലോക്ഡൗണും മൂലം പാചക വാതക വിതരണം മുടങ് ങില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി). എൽ.പി.ജി യഥാസമയം ലഭിക്കാൻ സംവിധാനം സുസ ജ്ജമാണ്. അടിയന്തര സഹായത്തിന് 1906 എന്ന എമർജൻസി സർവിസ് സെൽ നമ്പറിൽ വിളിക്കാം.
പ െട്രോളിയം ഉൽപന്നങ്ങളായ പെേട്രാൾ, ഡീസൽ, ഫ്യൂവൽ ഓയിൽ, ബിറ്റുമിൻ എന്നിവക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. വിമാന സർവിസുകൾ റദ്ദാക്കിയതിനാൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിെൻറ ആവശ്യകതയിലും വൻ ഇടിവുണ്ട്. എന്നാൽ, പാചകവാതക ആവശ്യം വർധിക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ ഐ.ഒ.സിയുടെ എല്ലാ റിഫൈനറികളിലും അസംസ്കൃത എണ്ണ സംസ്കരണം 25 മുതൽ 30 ശതമാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ലോക്ഡൗൺ പിൻവലിക്കുന്ന മുറക്ക് ഉണ്ടാകാവുന്ന വർധിച്ച ആവശ്യം കണക്കിലെടുത്ത് മതിയായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും ഐ.ഒ.സി അധികൃതർ അറിയിച്ചു.
ഐ.ഒ.സിയുടെ എല്ലാ റിഫൈനറികളിലും എൽ.പി.ജി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടർ വിതരണവും ഇതനുസരിച്ച് ക്രമീകരിച്ചു. സിലിണ്ടറുകൾ സുലഭമായതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.ഒ.സി വ്യക്തമാക്കി. കമ്പനിയുടെ പെേട്രാൾ പമ്പുകളിൽ നാമമാത്ര ജീവനക്കാരാണുള്ളത്. ഇവർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ടാങ്ക്-ട്രക്ക് നീക്കം, എൽ.പി.ജി സിലിണ്ടർ വിതരണം തുടങ്ങിയ കാര്യങ്ങളിൽ എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.