ബന്ധു നിയമന വിവാദം: കെ.ടി ജലീലിനെതിരെ വിജിലൻസ്​ അന്വേഷണമില്ല

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ്​ മന്ത്രി കെ.ടി ജലീലിനെതി​െര വിജിലൻ സ്​ അന്വേഷണമില്ല. യൂത്ത്​ ലീഗ്​ സംസ്​ഥാന സെക്രട്ടറി പി.കെ ഫിറോസി​​​െൻറ പരാതിയിൽ തുടർനടപടി ആവശ്യമില്ലെന്ന്​ വിജിലൻസ്​ അറിയിച്ചു. പരാതിയിൽ തുടർ നടപടി വേണ്ടെന്ന്​ സർക്കാറും നിലപാട്​ സ്വീകരിച്ചു.

വിജിലൻസ്​ ആൻറി കറപ് ​ഷൻ ബ്യൂറോക്കാണ്​ ഫിറോസ്​ പരാതി നൽകിയിരുന്നത്​. പരാതിയിൽ എന്ത്​ നടപടി സ്വീകരിക്കണമെന്ന്​ അന്വേഷിച്ച്​ സർക്കാറിലെ വിജിലൻസ്​ വകുപ്പിലേക്ക്​ ആൻറി കറപ്​ഷൻ​ ബ്യൂറോ പരാതി കൈമാറി. പരാതിയിൽ നിന്ന്​ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്ന്​ വിജിലൻസ്​ വകുപ്പ്​ തീരുമാനിക്കുകയായിരുന്നു. പരാതിക്കാരനായ പി.കെ ഫിറോസ്​ നൽകിയ വിവരാവകാശ പ്രകാരമാണ്​ വിവരം ലഭിച്ചത്​. ജലീലിനെതിരെ മാത്രമല്ല, പരാതിയിലെ മറ്റ്​ കുറ്റാരോപിതർക്കെതിരെയും അന്വേഷണം ഉണ്ടാകില്ല.

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്​തികയിൽ ​മന്ത്രി ജലീൽ േയാഗത്യാ മാനദണ്ഡങ്ങൾ തിരുത്തി ബന്ധു അദീപിനെ നിയമിച്ചുവെന്നായിരുന്നു ഫിറോസി​​​െൻറ പരാതി. ജലീലി​​​െൻറ ബന്ധുവിന്​ ആവശ്യമുള്ള യോഗ്യതകളില്ലെന്നും അടിസ്​ഥാന യോഗ്യത തിരുത്തിയാണ്​ ബന്ധുവിന്​ നിയമനം നൽകിയത്​ എന്നുമായിരുന്നു ആരോപണം. യോഗ്യതയുള്ള മറ്റ്​ അപേക്ഷകരെ തള്ളിയാണ്​ ബന്ധുവിന്​ നിയമനം നൽകിയതെന്നും ഫിറോസ്​ ആരോപിച്ചിരുന്നു.

Tags:    
News Summary - No Vigilance Probe In KT Jaleel - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.