കാക്കനാട്: നാടും നഗരവും പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ. വോട്ടർ പട്ടികയിൽ പേരില്ലാത്തതു മൂലമാണ് കലക്ടർ എസ്. സുഹാസിന് വോട്ട് രേഖപ്പെടുത്താൻ കഴിയാതെ വന്നത്. കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് വോട്ട് നഷ്ടപ്പെടുത്തിയത്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് ചേർക്കേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. അതത് സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കാണ് ഇതിെൻറ ചുമതല.
നവംബർ 10നായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന ദിവസം. പേര് ചേർക്കുന്ന കാര്യം കലക്ടറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട്ട് പോകുകയായിരുന്നു.
അതേസമയം നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർ പട്ടികയിൽ കലക്ടറുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. തഹസിൽദാർ വഴിയാണ് ഈ തെരഞ്ഞെടുപ്പുകളിൽ കലക്ടർ അടക്കമുള്ള വി.ഐ.പി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ചേർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.