ചെന്നൈ: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബഹുരാഷ്ട്ര കമ്പനിയായ നോക്കിയയുെട തമിഴ്നാട്ടിലെ നിർമാണ പ്ലാൻറ് അടച്ചു. നിർമാണ പ്ലാൻറിലെ എത്ര ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
അതേസമയം 42ഒാളം ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന നിർമാണ യൂനിറ്റ് ദിവസങ്ങൾക്ക് മുമ്പാണ് പ്രവർത്തനം പുനരാരംഭിച്ചത്.
കോവിഡ് രോഗ വ്യാപനം തുടങ്ങിയപ്പോൾ മുതൽ കമ്പനിയിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും കാൻറീൻ സംവിധാനത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിയിരുന്നതായും കമ്പനി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ച് കമ്പനിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഒാപ്പോ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ നിർമാണ പ്ലാൻറിെൻറ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഒമ്പതോളം ഒാപ്പോ ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.