നാമനിർദേശ പത്രികകളുടെ സൂക്ഷ്​മ പരിശോധന ഇന്ന്​

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. നാമനിർ ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം.

ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്. 23 വീതം പ്രതികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ‍ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് 20, കോഴിക്കോട്ട് 19, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരിൽ 17, ചാലക്കുടിയിൽ 16, വടകരയിലും കോട്ടയത്തും 15 വീതവും മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസർകോടും 11 വീതവും ആലത്തൂരിൽ 10 എണ്ണവുമാണ്​ ലഭിച്ചത്​.

Tags:    
News Summary - Nomination Examination - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.