തിരുവനന്തപുരം: പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരുതെന്ന് മുല്ലക്കര രത്നാകരൻ. പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരരുത് ജനങ്ങളുടെ പക്ഷമാകണം. ജനാധിപത്യത്തിൽ ഭരണകക്ഷിയെ വിമർശിക്കാനും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാനും സംവാദം നടത്താനുമുള്ള ധാർമികവും മൗലികവുമായ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. എന്നാൽ സഭയിൽ കൊണ്ടു വരേണ്ടത് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി പദ്ധതിയിൽ അന്വേഷണം ആവശ്യമാണങ്കിൽ നടത്തണം. എന്നാൽ, കേരളത്തിലെ ജനങ്ങൾ ജനങ്ങൾക്കു വേണ്ടി നടത്തുന്ന മിഷനാണിത്. അതിന് സർക്കാർ നേതൃത്വം വഹിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും മുല്ലക്കര നിയമസഭയിൽ ചൂണ്ടിക്കാട്ടി.
'യോദ്ധ' എന്ന സിനിമയിൽ മോഹൻലാലും ജഗതിയും സഹോദരൻമാരാണ്. എല്ലാ മത്സരത്തിലും ജഗതി തോൽക്കും. അപ്പോൾ കാവിലെ പാട്ടു മത്സരത്തിന് ജയിക്കുമെന്നാണ് ജഗതി പറയാറ്. എല്ലാ മത്സരത്തിലും തോറ്റുപോയ പ്രതിപക്ഷം ഇനിയൊരു മത്സരത്തിന് വരാൻ വേണ്ടി ഭരണകക്ഷിയെ വെല്ലുവിളിച്ചാൽ വീണ്ടും തോൽക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തിലും സി.ബി.ഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ പറയണമെങ്കിൽ പ്രതിപക്ഷ നേതാവിന് എൽ.ഡി.എഫ് സർക്കാറിനേക്കാൾ കേന്ദ്രത്തിൽ സ്വാധീനം കാണും. ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. ഏത് ഏജൻസി അന്വേഷിക്കുന്നതിനും മുഖ്യമന്ത്രി എതിരു നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ ആരും പട്ടിണി കിടക്കരുതെന്ന് എൽ.ഡി.എഫിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് കോവിഡ് കാലത്ത് എല്ലാ വീട്ടിലും പട്ടിണി ഇല്ലാതാക്കാൻ കിറ്റ് കൊടുത്തത്. അല്ലാതെ പണമുണ്ടായിട്ടല്ലെന്നും മുല്ലക്കര പറഞ്ഞു.
അർജുന ശാപമേറ്റ നായയെ പോലെ കോൺഗ്രസിനും ശാപമുണ്ട്. അർജുന ശാപമേറ്റ നായയെ പോലെ കോൺഗസിനും ഒരു ശാപമുണ്ട്. കേരളത്തിൽ ഒരിക്കലും കോൺഗ്രസിന് ഒറ്റക്ക് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. 1957ലെ കമ്യൂണിസ്റ്റ് പാർട്ടിയെ പിരിച്ചുവിട്ടതിനു ലഭിച്ച ശാപമാണിത്. കോൺഗ്രസിന് കേരളത്തിൽ കോൺഗ്രസിന് സുസ്ഥിരമായ സ്വസ്ഥതയുണ്ടാകില്ല. കരുണാകരനും ആന്‍റണിയും ഉമ്മൻ ചാണ്ടിയുമൊക്കെയായുള്ള ഗ്രൂപ്പ് വഴക്കുകൾക്കും പാർട്ടിക്കകത്തുമുള്ള തർക്കങ്ങൾക്കും കാരണം അന്യായമായി അന്ന് പിരിച്ചിവിട്ടതിന് ലഭിച്ച ശാപം നിമിത്തമാണെന്നും മുല്ലക്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.