പാലക്കാട്: കോടികൾ ചെലവിട്ടുള്ള അശാസ്ത്രീയവും അന്യായവുമായ വൈദ്യുതി കരാറുകൾക്കുവേണ്ടിയാണ് ജലവൈദ്യുതി ഉൽപാദനം കൂട്ടാതിരിക്കുന്നതെന്നാണ് ഒരു വിഭാഗം ഊർജ വിദഗ്ധരുടെ പ്രധാന വിമർശനം. വൈദ്യുതികരാറുകളിൽ പലതും ആവശ്യകതക്കനുസരിച്ചായിരുന്നില്ല. പകൽ വൈദ്യുതി മിച്ചമാണെങ്കിലും മുഴുദിവസ (റൗണ്ട് ദ ക്ലോക്ക്) ഉപയോഗത്തിനാണ് പല വൈദ്യുതി വാങ്ങൽ കരാറുകളും ഒപ്പുവെച്ചിട്ടുള്ളത്. അതായത്, ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത വൈദ്യുതി ചാർജ് അടക്കണം. ഈ തിരിച്ചടവിലെ ഓഡിറ്റ് വിമർശനം ഒഴിവാക്കാനായി മനഃപൂർവം ജലവൈദ്യുതി ഉൽപാദനം കുറക്കുകയാണെന്നാണ് കെ.എസ്.ഇ.ബി നേരിടുന്ന പ്രധാന ആരോപണം.
നവംബറിൽ 3000 മില്യൺ യൂനിറ്റ് (എം.യു) വെള്ളം നീക്കിയിരിപ്പുണ്ടായിരുന്നെങ്കിലും തുടർമാസങ്ങളിൽ പരമാവധി ഉപയോഗം ഒഴിവാക്കി വൈദ്യുതി ഉൽപാദനത്തിന് ശരാശരി 6-14 എം.യു വെള്ളം മാത്രം ഉപയോഗപ്പെടുത്തിയാണ് വൈദ്യുതി ഉൽപാദനം നടന്നത്.
ഈ വർഷം മാത്രമല്ല, വൈദ്യുതികരാറുകൾ പൊടിപൊടിച്ച കഴിഞ്ഞ വർഷങ്ങളിലൊക്കെ ഇതുതന്നെയാണ് അവസ്ഥ. ഈ വർഷത്തെ ഈ ദിവസങ്ങളിലെ ഡാമുകളിലെ ജലനീക്കിയിരിപ്പ് 1245.413 എം.യു ആണെങ്കിൽ 2023ൽ ഈ നിരക്ക് 1048.275ഉം 2022ൽ 1377.288ഉം ആയിരുന്നു. ബാക്കിയുള്ള വെള്ളം വൈദ്യുതി ഊർജമായാൽ ലഭിക്കുമായിരുന്ന കോടികളുടെ വരുമാനംകൂടി കണക്കിലെടുക്കുമ്പോഴാണ് കെ.എസ്.ഇ.ബി വരുത്തിവെച്ച അതിഗുരുതര അനാസ്ഥ വെളിപ്പെടുന്നത്. ഇപ്പോൾ ഇടുക്കി ഡാമിൽ 725 എം.യുവിനുള്ള വെള്ളമാണ് (711.4 മീ) ബാക്കിയുള്ളത്. ഈ വെള്ളം ജലവൈദ്യുതി ഉൽപാദനത്തിന് മാറ്റിയിരുന്നെങ്കിൽ യൂനിറ്റ് ചെലവ് 10 രൂപവെച്ച് 400 കോടിയോളം വരുമാനം ലഭിക്കുമായിരുന്നു.
ഒരു ജലവർഷത്തെ വിവിധ മാസങ്ങളിൽ ഡാമിൽ സുരക്ഷിതമായി ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവിന്റെ പരിധി നിശ്ചയിക്കുന്ന വിവിധ മാനദണ്ഡങ്ങൾ വിശദമാക്കുന്ന ഗ്രാഫ് ആണ് റൂൾ കർവ്.
പ്രളയത്തിന്റെ ആഘാതം തടയാനായി കേരളത്തിന്റെ കാലാവസ്ഥയും മുൻവർഷങ്ങളിലെ നീരൊഴുക്കിന്റെ കണക്കും ഉപയോഗിച്ചുള്ള സമയബന്ധിതമായ ഒരു പരിധി രേഖയാണിത്.
കൊച്ചി: വൈദ്യുതി ഡ്യൂട്ടി കെ.എസ്.ഇ.ബി സർക്കാറിലേക്ക് നേരിട്ട് അടക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിനുള്ള സസ്പെൻഷൻ ഹൈകോടതി രണ്ടുമാസത്തേക്ക് നീട്ടി. ത്രികക്ഷി കരാർ പ്രകാരമുള്ള പെൻഷൻ ഫണ്ട് വ്യവസ്ഥകൾ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ നൽകിയ ഹരജിയിലാണ് നേരത്തെ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ വിജ്ഞാപനം സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടി ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടത്. നാലാം തവണയാണ് ഇടക്കാല ഉത്തരവ് നീട്ടുന്നത്. ഹരജി വീണ്ടും ജൂലൈ 19ന് പരിഗണിക്കും.
ത്രികക്ഷി കരാർ പ്രകാരം കെ.എസ്.ഇ.ബിയും സർക്കാറും വഹിക്കേണ്ട പെൻഷൻ ഫണ്ട് വിഹിതം സംബന്ധിച്ച വ്യവസ്ഥകൾ വിജ്ഞാപനത്തിലൂടെ ഏകപക്ഷീയമായി റദ്ദാക്കിയതിനെതിരെയായിരുന്നു ഹരജി.
പെൻഷൻ അധിക ബാധ്യതക്ക് മാസ്റ്റർ ട്രസ്റ്റിന് ബോണ്ടുകൾ നൽകാനും സർക്കാർ വിഹിതമായി വൈദ്യുതി ഡ്യൂട്ടി 10 വർഷത്തേക്ക് കൂടി കൈവശം വെക്കാനും അനുമതി തേടുന്ന അപേക്ഷ സർക്കാറിന്റെ പരിഗണനയിലാണെന്ന് കെ.എസ്.ഇ.ബി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.