റേഷൻ വാതിൽപ്പടി വിതരണത്തിനായി 50 കോടി അനുവദിച്ചു

തിരുവനന്തപുരം: റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിന്റെ ചെലവിനായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചു. അധിക സംസ്ഥാന വിഹിതമായാണ്‌ തുക ലഭ്യമാക്കുന്നതെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിനു കീഴിൽ റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക്‌ ക്വിന്റലൊന്നിന്‌ 65 രൂപയാണ്‌. ഇത്‌ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തുല്യമായി പങ്കിടണമെന്നാണ്‌ വ്യവസ്ഥ. എന്നാൽ, കേരളത്തിൽ ക്വിന്റലൊന്നിന്‌ 190 മുതൽ 200 രൂപവരെ കൈകാര്യ, ട്രാൻപോർട്ടിങ്‌ ചെലവ്‌ വരുന്നു. ഇതിൽ 32.50 രൂപ ഒഴികെയുള്ള തുക സംസ്ഥാന സർക്കാറാണ് നൽകുന്നത്.

Tags:    
News Summary - 50 crore sanctioned for doorstep distribution of ration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.