ഒ.ഇ.ടി യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: ഒ.ഇ.ടി (ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻ.ഐ.എഫ്.എൽ) ധാരണാപത്രം ഒപ്പിട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ ഭാഷാ പ്രാവീണ്യം വിലയിരുത്തുന്നതാണ് ഒ.ഇ.ടി.

നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, ഒ.ഇ.ടി ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍ ആദം ഫിലിപ്സും ധാരണാപത്രം കൈമാറി. കേരളത്തില്‍ നിന്നുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ആഗോളതൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതകും വിധം നൈപുണ്യവികസനമാണ് സംസ്ഥാനം നടപ്പിലാക്കിവരുന്നതെന്ന് കെ. വാസുകി അഭിപ്രായപ്പെട്ടു.

ചരിത്രപരമായ സഹകരണം കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് അജിത് കോളശ്ശേരിയും പറഞ്ഞു. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് നന്ദി പറഞ്ഞു. ഒ.ഇ.ടി പ്രതിനിധികളായ ടോം കീനൻ, പാർവതി സുഗതൻ, പ്രകൃതി ദാസ്, എൻ.ഐ.എഫ്.എൽ പ്രതിനിധികളായ ജുബി സുമി മാത്യു, സ്മിത ചന്ദ്രന്‍, അധ്യാപകര്‍, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

Tags:    
News Summary - NORKA Institute of Foreign Languages ​​signs MoU as Official Language Partner of OET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.