തൃശൂർ: സെൻറ് മേരീസ് കോളജിലെ നാല് കുട്ടികൾക്ക് കൂടി നോറോ വൈറസ്. ഇതോടെ മൊത്തം 60 പേർക്ക് രാഗബാധയേറ്റു. ചൊവ്വാഴ്ച രോഗം ബാധിച്ചത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കല്ല. ദിവസവും വീട്ടിൽ പോയി വരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ സാമ്പിൾ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചു. കുട്ടികളുടെ വീടുകളിലുള്ളവരും നിരീക്ഷണത്തിലാണ്. ഈ കുട്ടികൾക്ക് രോഗം പടരാനിടയായ സാഹചര്യം ജില്ല ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ഹോസ്റ്റലിലെ 56 കുട്ടികളെയാണ് രോഗം ബാധിച്ചത്.
ഇവർക്ക് നോറോ വൈറസ് തന്നെയെന്ന് അന്തിമറിപ്പോർട്ട് തിങ്കളാഴ്ച വന്നിരുന്നു. പിന്നാലെ കർശന നിയന്ത്രണവും നിരീക്ഷണവുമാണ് കോളജിൽ ഏർപ്പെടുത്തിയത്. വീണ്ടും നാലുപേർക്ക് രോഗം ബാധിച്ചതോടെ പ്രതിരോധം കൂടുതൽ ശക്തമാക്കിയിരിക്കുയാണ് അധികൃതർ. ക്ലാസുകൾ ഓൺലൈനിലാക്കാൻ കോളജ് അധികൃതർക്ക് ഡി.എം.ഒ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.