തൃശൂർ: സെൻറ് മേരീസ് കോളജ് ഹോസ്റ്റലിലെ 52 വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പ്ൾ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു.
വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ദിവസങ്ങൾക്കു മുമ്പ് ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് രോഗലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാർഥികളിലും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് വൈറോളജി ലാബിലേക്ക് സാമ്പ്ൾ പരിശോധനക്ക് അയച്ചത്.
വയറിളക്കം, വയറുവേദന, ഛർദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.