തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉച്ചക്കട സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ വിഴിഞ്ഞം സ്വദേശികളായ വിദ്യാർഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ചയാണ് വെങ്ങാനൂർ ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ 26 കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനുപിന്നാലെ ഇന്നലെ അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തുകയും സ്കൂളിലെ സ്റ്റോർ പൂട്ടി സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകൾ ഉൾപ്പെടെയുള്ള വിവിധതരം പൊടികളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.