മത്സ്യ ബന്ധന മേഖലകളിൽ കേരളവുമായി സഹകരിക്കാമെന്ന് നോർവേജിയൻ ഫിഷിംങ്ങ് മന്ത്രി

തിരുവനന്തപുരം : മത്സ്യ ബന്ധനം, മാരികൾച്ചർ, മാരിടൈം ക്ലസ്റ്റർ എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാമെന്ന് നോർവേജിയൻ ഫിഷിംങ്ങ് മന്ത്രി ബിയ്യൂർനർ സെൽനസ് ഷാരൂൺ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

1953 ലെ നീണ്ടകര പദ്ധതി മുതൽ നോർവേക്ക് കേരളവുമായുള്ള സഹകരണം വഴി നൽകിയ സംഭാവനകൾ മുഖ്യമന്ത്രി അനുസ്മരിച്ചു. നോർവേക്ക് വേണ്ടി കൊച്ചി ഷിപ്പ് യാർഡ് രണ്ടു ഇലക്ട്രിക് ബാർജുകൾ നിർമിച്ചു നൽകിയിരുന്നു.

കൊച്ചി കേന്ദ്രമാക്കി മാരിടൈം ക്ലസ്റ്റർ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട് .ഇതിന് ആവശ്യമായ സഹകരണവും ചർച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി. കടലിലെ മത്സ്യകൃഷിയിൽ നോർവേ വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഫിഷറീസ് യൂനിവേഴ്സിറ്റി തുടർ ചർച്ചകൾ നടത്തും.

നോർവേജിയൻ ഫിഷറീസ് മന്ത്രിയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. ഇന്ത്യയുമായുള്ള നോർവേയുടെ ബന്ധത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നും സന്ദർശിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ബിയ്യൂർനർ പറഞ്ഞു. ഇപ്പോൾ നടത്തിയ ചർച്ചകളുടെ തുടർച്ചക്കായി ഇന്ത്യയിലെ നോർവേജിയൻ അംബാസഡറെ മന്ത്രി ചുമതലപ്പെടുത്തി.

Tags:    
News Summary - Norwegian Fisheries Minister said that they can cooperate with Kerala in fishing areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.