ആർ.സി ബ്രിഗേഡുമായി ബന്ധമില്ല; ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചാൽ കലാപത്തിന് ആഹ്വാനം ചെയ്ത 'ആർ.സി ബ്രിഗേഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ ഓഫിസാണ് വിശദീകരണം നൽകിയത്. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കുകയാണെന്നാണ് ഇവരുടെ ആര്‍സി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പറയുന്നത്. 'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച.

Tags:    
News Summary - Not affiliated with the RC Brigade; Conscious attempt to create controversy - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.