തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിൽ പേടിയില്ലെന്നും പുതിയ നീക്കം സർക്കാറിനുതന്നെ തിരിച്ചടിയാവുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2018ൽ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. അത് റദ്ദുചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടില്ല.
മുൻകൂർ ജാമ്യം തേടി ഹൈകോടതിയിലോ മറ്റ് കോടതികളിലോ പോയിട്ടില്ല. രണ്ട് വർഷം സർക്കാറിെൻറ കൈകൾ ആരെങ്കിലും പിടിച്ചുെവച്ചിരിക്കുകയായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ഇപ്പോൾ അധികാരമൊഴിയാനിരിക്കുമ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തംകൂടലാണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് താൻ പറയുമ്പോൾ ജോസ് കെ. മാണി മാത്രം കുറ്റക്കാരനാണെന്ന് പറയുന്നില്ല. സത്യം എതാണെന്ന് ജനം നിശ്ചയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളാർ പീഡനക്കേസിലെ സി.ബി.െഎ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല. അധികാരത്തിലേറി അഞ്ചുവർഷമായിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്ത സർക്കാറാണ് ഇപ്പോൾ പുതിയ നീക്കവുമായി വരുന്നത്. സോളാർ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?.
ഇൗ കേസിനെ കോടതി രൂക്ഷമായി വിമർശിച്ചതാണ്. സി.ബി.െഎ അന്വേഷിക്കുന്നെങ്കിൽ അന്വേഷിക്കെട്ട. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. മറ്റുള്ളവരുമായി കൂടിയാലോചിച്ച ശേഷം തുടർനടപടി തീരുമാനിക്കും - ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.