മലപ്പുറം: മുസ്ലിംകളെല്ലാം മുസ്ലിം ലീഗുകാരാണെന്നത് തെറ്റിദ്ധാരണയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിഞ്ഞതാണെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ന്യൂനപക്ഷ വകുപ്പ് നൽകിയതിന് ശേഷം അത് തിരിച്ചെടുത്തുവെന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വകുപ്പ് നൽകിയതായി തനിക്ക് വിവരമില്ലെന്നും മാധ്യമങ്ങൾക്ക് അത് ലഭിച്ചത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അത് ഏറ്റെടുത്തത് മികച്ച തീരുമാനമാണെന്നും മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായതെല്ലാം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാറിനെതിരെ അനാവശ്യ വിവാദങ്ങളുയർത്തിയതിെൻറ ഫലമാണ് ഭരണ തുടർച്ചയുണ്ടായത്. ഈ സർക്കാറിെൻറ തുടക്കത്തിൽ തന്നെ വീണ്ടും വിവാദങ്ങളുണ്ടാക്കുന്നവർ അതാലോചിച്ചാൽ നല്ലതാണ്. ഹജ്ജ് ഹൗസ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. കോവിഡ് ഭീഷണിമാറി സാധാരണ നില വന്നാൽ ഇക്കാര്യത്തിൽ ആവശ്യമായത് ചെയ്യും.
കായിക രംഗത്ത് മികച്ച പദ്ധതികൾക്ക് രൂപം നൽകും. ഇന്ത്യൻ കായിക മേഖലക്ക് മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം. കായിക താരങ്ങൾക്ക് അവഗണന നേരിടുന്നുവെന്ന പ്രചാരണമൊക്കെ അടിസ്ഥാന രഹിതമാണെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.